
-
സുല്‍ത്താന്‍ ബത്തേരി: വയനാട് നൂല്‍പ്പുഴയ്ക്ക് സമീപം പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. നൂല്‍പ്പുഴ വനാതിര്‍ത്തിയിലെ 14 വയസ്സുകാരിയാണ് പീഡനത്തിനിരയായത്. ബന്ധുവായ യുവാവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിനുശേഷം ഉള്‍വനത്തിലേക്ക് കടന്ന ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
തിങ്കളാഴ്ച രാവിലെ പെണ്‍കുട്ടിയും കൂട്ടുകാരികളും വനത്തിനടുത്തേക്ക് പോയ സമയത്തായിരുന്നു സംഭവം. പെണ്‍കുട്ടിയെ ബന്ധു കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികള്‍ രക്ഷപ്പെട്ടെത്തി മറ്റുള്ളവരെ വിവരമറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തിനകത്തുനിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി. പോലീസിനെ കണ്ട ബന്ധു ഉള്‍വനത്തിലേക്ക് ഓടിരക്ഷപ്പെടുകയും ചെയ്തു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: tribal girl raped in forest premises in sulthan bathery wayanad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..