പ്രതീകാത്മക ചിത്രം | രേഖാചിത്രം: മാതൃഭൂമി
ന്യൂഡല്‍ഹി: പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് ടൂറിസ്റ്റ് ഗൈഡിനെ കൂട്ട ബലാത്സംഗം ചെയ്തതായി പോലീസ്. ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപത്തുള്ള ഹോട്ടലില്‍ വെച്ചാണ് സംഭവം. ഒരു സ്ത്രീയുള്‍പ്പെടെ ആറ് പേര്‍ സംഘത്തിലുണ്ടായിരുന്നതായി പീഡനത്തിനിരയായ യുവതിയുടെ പരാതിയില്‍ പറയുന്നു.
സംഘത്തില്‍ പെട്ട ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹി ഷെയ്ക്ക് സരായി പ്രദേശവാസിയായ മനോജ് ശര്‍മ്മയാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. പിറ്റേന്ന് തന്നെ യുവതി പോലീസില്‍ വിവരം അറിയിച്ചു. രണ്ട് ബിസിനസുകാര്‍ ബുക്ക് ചെയ്ത ഹോട്ടല്‍ മുറിയില്‍ വെച്ചാണ് സംഭവം.
ടൂറിസ്റ്റ് ഗൈഡും ടിക്കറ്റ് ബുക്കിങ് എക്‌സിക്യൂട്ടീവുമായ യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയ്ക്ക് പണത്തിന്റെ ആവശ്യമുണ്ടെന്ന് മനസിലാക്കിയ സംഘം കുറഞ്ഞ പലിശ നിരക്കില്‍ പണം തരാമെന്ന് വിശ്വസിപ്പിച്ച് ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആറ് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ഡിസിപി വ്യക്തമാക്കി. മറ്റുള്ള പ്രതികള്‍ക്കായുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചു.
Content Highlight: Tourist guide alleges gang-rape in five- star hotel Delhi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..