പ്രതീകാത്മക ചിത്രം | AP
ടോക്കിയോ: ജപ്പാനിലെ 'കക്കൂസ് കള്ളനെ' ഒടുവില്‍ കൈയോടെ പിടികൂടി. മൂന്ന് മാസത്തിനിടെ വിവിധയിടങ്ങളിലെ കക്കൂസ് മുറികളില്‍നിന്ന് ക്ലോസറ്റുകള്‍ മോഷ്ടിച്ച 26-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ യുവാവിന്റെ പേര് റ്യൂസേ തക്കാട എന്നാണെന്നും ഇയാള്‍ ഫുനബാഷി നഗരത്തിലെ കെട്ടിടനിര്‍മാണ കമ്പനിയിലെ ജീവനക്കാരനാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കെട്ടിടനിര്‍മാണ കമ്പനി ഫുനിബാഷിയിലെ വിവിധയിടങ്ങളില്‍ നിര്‍മിക്കുന്ന വീടുകളില്‍നിന്ന് ക്ലോസറ്റുകള്‍ മോഷണം പോകുന്നത് പതിവായതോടെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. തുടര്‍ന്ന് പഴയ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നും മോഷണം പോയ ക്ലോസറ്റുകള്‍ കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അതേ കമ്പനിയിലെ ജീവനക്കാരനായ യുവാവ് പിടിയിലായത്.
കമ്പനി നിര്‍മിക്കുന്ന കെട്ടിടങ്ങളെക്കുറിച്ചും അവിടെയുള്ള ജോലിക്കാരെക്കുറിച്ചും ഇയാള്‍ക്ക് ക്യത്യമായ വിവരമുണ്ടായിരുന്നു. ഇതനുസരിച്ചാണ് മോഷണം ആസൂത്രണം ചെയ്തിരുന്നത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ആദ്യമോഷണം. മൂന്ന് മാസത്തിനിടെ 18 തവണയാണ് ഇയാള്‍ വിവിധയിടങ്ങളില്‍നിന്ന് ക്ലോസറ്റുകള്‍ മോഷ്ടിച്ചത്. ഇവയെല്ലാം നഗരത്തിലെ മറ്റൊരു കടയില്‍ വില്‍പന നടത്തുകയും ചെയ്തു. താമസവും ഭക്ഷണവും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടി മോഷണം നടത്തിയെന്നാണ് പ്രതിയുടെ മൊഴി.
ക്ലോസറ്റ് മോഷണം വ്യാപകമായതോടെ സംഭവം പ്രാദേശിക മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു. നിര്‍മാണം നടക്കുന്ന വീടുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും ക്ലോസറ്റുകള്‍ മാത്രം മോഷ്ടിക്കപ്പെട്ടതായിരുന്നു കൗതുകകരം. സംഭവത്തില്‍ പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പോലീസിനെതിരേയും വിമര്‍ശനമുയര്‍ന്നിരുന്നു.
Content Highlights: toilet theft series in japan accused caught by police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..