കുഞ്ഞിനെ മർദിക്കുന്ന ദൃശ്യങ്ങൾ|Screengrab: Mathrubhumi News
ചെന്നൈ: തമിഴ്നാട് ദിണ്ഡിവനത്തിനടുത്ത് സെഞ്ചിയില്‍ രണ്ടരവയസ്സുകാരന് അമ്മയുടെ ക്രൂരമര്‍ദനം. സെഞ്ചി സ്വദേശിയായ തുളസിയാണ് കുഞ്ഞിനെ അതിക്രൂരമായി മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ ലൈവായി പുറത്തുവിടുകയും ചെയ്തു. സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
കുഞ്ഞിനെ കട്ടിലില്‍ കിടത്തി മുഖത്ത് നിരന്തരം ഇടിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഇതേത്തുടര്‍ന്ന് കുഞ്ഞിന്റെ വായില്‍നിന്ന് രക്തമൊഴുകുന്നതും ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു ദൃശ്യത്തില്‍ കുഞ്ഞിന്റെ കാലില്‍ അടിക്കുന്ന രംഗങ്ങളാണുള്ളത്.
ആന്ധ്രാപ്രദേശ് സ്വദേശിനിയായ തുളസി എന്ന യുവതി നാല് വര്‍ഷം മുന്‍പാണ് വടിവഴകനെ വിവാഹം ചെയ്തത്. വടിവഴകനുമായി തര്‍ക്കിച്ച് വിഴുപുരത്ത് നിന്ന് ആന്ധ്രയിലേക്ക് പോയ തുളസി അവിടെ വെച്ച് കുഞ്ഞിനെ വായില്‍ നിന്ന് രക്തം വരും വരെ മര്‍ദ്ദിക്കുകയായിരുന്നു.
കുഞ്ഞിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ ഭര്‍ത്താവ് വടിവഴകന്‍ ആന്ധ്രയിലെത്തി കുഞ്ഞിനെ എടുത്ത് തമിഴ്നാട്ടിലെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഇയാള്‍ പോലീസില്‍ പരാതിയും നല്‍കി. സംഭവത്തില്‍ തുളസിയ്ക്കെതിരെ പോലീസ് കൊലപാതക ശ്രമത്തിന് കേസ് റജിസ്റ്റര്‍ ചെയ്തു.
തുടര്‍ന്ന് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ മര്‍ദിച്ചതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. ഭര്‍ത്താവിനോടുള്ള ദേഷ്യം തീര്‍ക്കാനായിരുന്നു മര്‍ദനമെന്നും യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
Content Highlights: toddler brutally attacked by mother in senji tamilnadu video goes viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..