പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് പരാതി; ടിക് ടോക് താരം അമ്പിളി അറസ്റ്റില്‍


Photo: Instagram| ambili143__official

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ ടിക്ടോക് താരം അറസ്റ്റിൽ. വടക്കാഞ്ചേരി സ്വദേശി വിഘ്നേഷ് കൃഷ്ണ(അമ്പിളി-19)യെയാണ് തൃശ്ശൂർ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.

മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് പരാതി. ടിക്ടോകിൽ അമ്പിളി എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിഘ്നേഷിനെതിരേ പെൺകുട്ടിയാണ് മൊഴി നൽകിയതെന്നും രണ്ടാഴ്ച മുമ്പാണ് പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തതെന്നും പോലീസ് പറഞ്ഞു.

ടിക്ടോക് വീഡിയോകളിലൂടെയാണ് അമ്പിളി സാമൂഹികമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. ടിക്ടോകിന് പൂട്ടുവീണതിന് പിന്നാലെ ഇൻസ്റ്റഗ്രാം റീൽസിലും വീഡിയോകളുമായി അമ്പിളി സജീവമായിരുന്നു. അമ്പിളിയുടെ വീഡിയോകളെ യൂട്യൂബിൽ 'റോസ്റ്റിങ്' ചെയ്തപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പല ചർച്ചകളും ഉയർന്നുവന്നിരുന്നു.

Content Highlights:tiktok star ambili arrested in rape case in thrissur

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented