10 ദിവസംമുമ്പ് തുടങ്ങിയ ബാര്‍, ഇരച്ചെത്തിയത് എന്തുംചെയ്യാനിറങ്ങിയ ക്വട്ടേഷന്‍ ടീം, ലഹരിക്ക് അടിമകള്‍


ബൈജു കുത്തേറ്റ് കിടന്ന സ്ഥലം. അറസ്റ്റിലായ അതുൽ, അമിത് ശങ്കർ, ധനീഷ്, വിഷ്ണു, യാസിം, അജ്മൽ ജലീൽ.

തൃപ്രയാര്‍(തൃശ്ശൂര്‍): പത്ത് ദിവസംമുമ്പ് തുടങ്ങിയ ബാറില്‍ രാത്രി ആക്രമണം നടത്തി യുവാവിനെ കൊലപ്പെടുത്തിയത് ലഹരിക്കടിപ്പെട്ട ക്വട്ടേഷന്‍ സംഘം. ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ബാര്‍ എം.ഡി. അപകടനില തരണംചെയ്തു.

തളിക്കുളം പുത്തന്‍തോട്ടിലെ സെന്‍ട്രല്‍ റസിഡന്‍സി ബാറില്‍ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. ജോലിയില്‍ കൃത്രിമം കാണിച്ചതിന് ചില ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചക്കരപ്പാടം തോട്ടുങ്ങല്‍ ബൈജു(45)വാണ് ബാറില്‍ കൊല്ലപ്പെട്ടത്. സംഘത്തെ തടയാന്‍ ശ്രമിച്ചപ്പോഴാണ് ബൈജുവിന് കുത്തേറ്റത്.

കാട്ടൂര്‍ കണ്ടംകുളത്തി കണ്ണന്‍ (അതുല്‍-22), മുനയം തെക്കേത്തറ ശങ്കരന്‍ (അമിത് ശങ്കര്‍-29), കാട്ടൂര്‍ പുതുവീട്ടില്‍ ധനീഷ് (33), മുനയം കൂര്‍ക്കപ്പറമ്പില്‍ കണ്ണന്‍ (വിഷ്ണു-24), കാട്ടൂര്‍ പറയന്‍വളപ്പില്‍ യാസിം (23), കാട്ടൂര്‍ പണിക്കന്‍മൂല വാത്തേഴത്ത് അജ്മല്‍ ജലീല്‍ (23) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ലഹരിക്കടിമപ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു. സംഘത്തിലുള്ള മുനയം കോലോത്തുകാട്ടില്‍ അമല്‍ (23) ഒളിവിലാണ്. വിഷ്ണു ബാര്‍ ജീവനക്കാരനാണ്. ബാറിന്റെ എം.ഡി. കൃഷ്ണരാജ്, ചക്കരപ്പാടം കോവിലകം അനന്തു എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ കൃഷ്ണരാജ് എറണാകുളം ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയിലാണ്. അനന്തു തൃശ്ശൂര്‍ വെസ്റ്റ്ഫോര്‍ട്ട് ആശുപത്രിയിലാണ്.

ബാറില്‍ ബില്ലിലും മദ്യത്തിന്റെ അളവിലും കൃത്രിമം കാണിച്ചെന്നാരോപിച്ച് ജീവനക്കാരായ അമല്‍, ശ്രീരാഗ്, വിഷ്ണു എന്നിവരെ ബാറിന്റെ എം.ഡി. കൃഷ്ണരാജും മാനേജര്‍ ജോഷിയും ചൊവ്വാഴ്ച രാത്രി ചോദ്യം ചെയ്തിരുന്നു. ഇവരെ മര്‍ദിച്ചതായും ആക്ഷേപമുണ്ട്. വിഷ്ണു വിളിച്ചതനുസരിച്ചാണ് ക്വട്ടേഷന്‍ സംഘം ബാറിലെത്തിയത്. രാത്രി 9.40-ന് ഇവര്‍ ബാറില്‍ കയറുന്നതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണാം. അമിത് ശങ്കര്‍, യാസിം, അതുല്‍, അജ്മല്‍, ധനീഷ് എന്നിവര്‍ റിസപ്ഷന് സമീപത്തേക്കുവന്ന് കൃഷ്ണരാജിനെ ചോദ്യം ചെയ്യുകയും കുത്തുകയും ചെയ്തു. കുത്തേറ്റ കൃഷ്ണരാജ് കാബിനിലേക്ക് ഓടിപ്പോയി. അക്രമിസംഘം ബാറിന് പുറത്തെത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഗേറ്റടയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് അനന്തുവിനെ കുത്തിയത്. കാറിലാണ് സംഘം വന്നത്.

ആക്രമണം കഴിഞ്ഞ് കാറില്‍തന്നെ മടങ്ങിയ സംഘത്തെ ബുധനാഴ്ച പുലര്‍ച്ചെ പൊഞ്ഞനം ഭാഗത്തുനിന്ന് പോലീസ് പിടികൂടി. കാറില്‍ ആക്രമണത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന കത്തി കണ്ടെടുത്തിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

അക്രമികളെ തടയാന്‍ ശ്രമിച്ചു, കൊലക്കത്തിക്കിരയായി

തൃപ്രയാര്‍: ബാറില്‍ ഉടമയെ കുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തെ തടയുന്നതിനിടെയാണ് ചക്കരപ്പാടം സ്വദേശി ബൈജു കുത്തേറ്റു മരിച്ചത്. പുത്തന്‍തോട് സെന്‍ട്രല്‍ റീജന്‍സി ബാറില്‍ തിങ്കളാഴ്ച രാത്രി നടന്ന ആക്രമണത്തിലാണ് ചക്കരപ്പാടം തൊട്ടുങ്ങല്‍ ബൈജു (45) കൊല്ലപ്പെട്ടത്. ബാറിന് പുറത്താണ് ബൈജു കുത്തേറ്റുവീണത്. ബാര്‍ മാനേജിങ് ഡയറക്ടര്‍ പണിക്കെട്ടി കൃഷ്ണരാജിനെ കുത്തിയ സംഘം പുറത്തേക്ക് പോകുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് ബൈജുവിന് കുത്തേറ്റത്.

കുത്തേറ്റ് പുറത്തുകിടന്നിരുന്ന ബൈജുവിനെ അല്പം കഴിഞ്ഞാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയതെന്ന് പറയുന്നു. സുരക്ഷാ ജീവനക്കാരനോട് ഗേറ്റ് അടയ്ക്കാന്‍ പറഞ്ഞെങ്കിലും അക്രമിസംഘം ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി. ബൈജുവിന്റെ കൂടെയുണ്ടായിരുന്ന അനന്തു ഗേറ്റടയ്ക്കാന്‍ ഓടിയപ്പോഴാണ് അക്രമികള്‍ അനന്തുവിനെ കുത്തിയത്.

ബൈജു നേരത്തെ ബാറില്‍ ഉണ്ടായിരുന്നതാണോ സംഭവ സമയത്ത് മദ്യപിക്കാന്‍ എത്തിയതാണോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഘര്‍ഷം മുന്നില്‍ക്കണ്ട് ബാറുടമ ഇയാളെ വിളിച്ചുവരുത്തിയതാണെന്നും സംശയമുണ്ട്. കയ്പമംഗലം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്ളയാളാണ് ബൈജു. ഇയാളുടെ പേരില്‍ അടുത്ത കാലത്ത് കേസൊന്നും ഇല്ലെന്നും പോലീസ് പറഞ്ഞു.

ലക്ഷ്യമിട്ടത് ഉടമയെ

തൃപ്രയാര്‍: തിരക്കുള്ള സമയത്തായിട്ടുപോലും ബാറില്‍ നടന്ന അക്രമം അറിഞ്ഞത് കുറച്ചുപേര്‍ മാത്രം. ചൊവ്വാഴ്ച രാത്രി 9.40-ന് സെന്‍ട്രല്‍ റസിഡന്‍സി ബാറില്‍ എത്തിയ ക്വട്ടേഷന്‍ സംഘം നിമിഷങ്ങള്‍ക്കുള്ളില്‍ 'ഓപ്പറേഷന്‍' നടത്തി സ്ഥലംവിട്ടു.

ബാറിന്റെ എം.ഡി. കൃഷ്ണരാജായിരുന്നു ഉന്നം. കുത്തേറ്റ കൃഷ്ണരാജ് കാബിനിലേക്ക് കയറി രക്ഷപ്പെട്ടു. അക്രമിസംഘം പുറത്തിറങ്ങിയപ്പോള്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചവരെയും ആക്രമിച്ചു. ഇതിലാണ് ബൈജു കൊല്ലപ്പെട്ടത്. കൃഷ്ണരാജിനെ കുത്തിയത് അമിത് ശങ്കറും അതുലുമാണെന്നാണ് സൂചന. മറ്റ് രണ്ടുപേരേയും അമിത് ശങ്കറാണ് കുത്തിയതെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

അക്രമത്തിനുശേഷം പോലീസില്‍ വിവരമറിയിക്കാന്‍ ബാര്‍ ജീവനക്കാര്‍ വൈകിയതായി പറയുന്നു. ബാറുടമയുമായി തര്‍ക്കമുണ്ടായവരുടെ പേര് നല്‍കുന്നതിനും ജീവനക്കാര്‍ വിമുഖത കാണിച്ചെന്ന് ആക്ഷേപമുണ്ട്. കേസില്‍ അറസ്റ്റിലായ ബാര്‍ ജീവനക്കാരന്‍ വിഷ്ണുവിന്റെ അടുത്ത ബന്ധു അമിത് ശങ്കറിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.

അമിതിന്റെ പേരില്‍ ഒട്ടേറെ കേസുകളുണ്ട്. രണ്ടുതവണ കാപ്പ ചുമത്തി നാടുകടത്തിയിട്ടുണ്ട്. ഒല്ലൂര്‍ സ്വദേശിയായ അമിത് രണ്ടുവര്‍ഷമായി കാട്ടൂരിലാണ് താമസം. ഇവിടെവെച്ച് പോലീസുകാരന്റെ ബൈക്ക് തകര്‍ത്ത കേസിലും പ്രതിയാണ്.

Content Highlights: thrissur triprayar presidency bar murder case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented