
ബിന്ദു
തൃശ്ശൂര്‍: സര്‍ക്കാര്‍ ഫണ്ടില്‍നിന്ന് 19 ലക്ഷം രൂപ തിരിമറി നടത്തിയ കേസില്‍ അറസ്റ്റിലായ മുന്‍ ജില്ലാ വ്യവസായവികസന ഓഫീസറെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. തൃശ്ശൂരില്‍ വ്യവസായവികസന ഓഫീസറായും പിന്നീട് വടകര വ്യവസായകേന്ദ്രത്തില്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായും ജോലിചെയ്തിരുന്ന പത്തനംതിട്ട അടൂര്‍ ഏഴംകുളം പണിക്കശ്ശേരിയില്‍ ബിന്ദുവിനെ(47)യാണ് പിരിച്ചുവിട്ടത്. ഈ കേസില്‍ ഒന്നര വര്‍ഷം മുന്‍പ് അറസ്റ്റിലായിരുന്നു.
തൃശ്ശൂര്‍ ജില്ലാ വ്യവസായകേന്ദ്രത്തില്‍ ലിക്വിഡേറ്ററായി ജോലിചെയ്യുമ്പോള്‍ ഇന്ത്യന്‍ കോഫി ഹൗസുകളിലെ ഭരണം നിയന്ത്രിക്കാന്‍ അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ചത് ബിന്ദുവിനെയായിരുന്നു. പിന്നീട് തൃശ്ശൂര്‍ ടൗണ്‍ വനിതാ വ്യവസായ സഹകരണസംഘം ലിക്വിഡേറ്ററായിരിക്കെയാണ് സ്വന്തം അക്കൗണ്ടിലേക്ക് 19 ലക്ഷം രൂപ മാറ്റിയത്. ഇത് കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ലിക്വിഡേറ്ററുടെ പേരില്‍ തൃശ്ശൂര്‍ അയ്യന്തോള്‍ സ്റ്റേറ്റ് ബാങ്ക് ശാഖയില്‍ 22. 8 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. തൃശ്ശൂര്‍ ടൗണ്‍ വനിതാ വ്യവസായകേന്ദ്രത്തിന്റെ സ്ഥലം തൃശ്ശൂര്‍ കോര്പ്പറേഷന് വിറ്റതിന്റെ തുകയായിരുന്നു ഇത്. ഈ തുക പലപ്പോഴായി ബിന്ദുവിന്റെയും ഭര്‍ത്താവിന്റെയും സ്വകാര്യ അക്കൗണ്ടുകളിലേക്കു മാറ്റിയെന്നു കണ്ടെത്തി.
വകുപ്പുതലത്തില്‍ പരിശോധന വന്നപ്പോള്‍ ലിക്വിഡേറ്ററുടെ അക്കൗണ്ടില്‍ ആകെയുണ്ടായിരുന്നത് 2.97 ലക്ഷം രൂപയാണ്. തുടര്‍ന്ന് വ്യവസായ വാണിജ്യ ഡയറക്ടര്‍ ഇത് കാണിച്ച് ബിന്ദുവിന് നോട്ടീസ് നല്കി. വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ സസ്പെന്‍ഡ് ചെയ്തു. സസ്പെന്‍ഷനിലിരിക്കെ പണം പോലും തിരിച്ചടയ്ക്കാതെ ഉന്നതതല ഇടപെടലിലൂടെ ബിന്ദുവിനെ തിരിച്ചെടുത്തതും വിവാദമായിരുന്നു. കോഴിക്കോട് ജില്ലയിലേക്കുള്ള സ്ഥലം മാറ്റലില്‍ മാത്രമായി നടപടി ഒതുങ്ങി. അറസ്റ്റിലായതോടെ വീണ്ടും സസ്പെന്‍ഷനിലായിരുന്നു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..