റിതേഷ്
തൃശ്ശൂര്‍: പച്ചക്കറിലോറിയില്നിന്ന് പോലീസ് ചമഞ്ഞ്് 96 ലക്ഷം കവര്‍ന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. 'കൊടുവള്ളി പോലീസ് ഗ്യാങ്' എന്നറിയപ്പെടുന്ന കുഴല്പ്പണത്തട്ടിപ്പുസംഘത്തിലെ പ്രധാനിയായ കൊടുവള്ളി അവിലോറ സ്വദേശി റിതേഷ് (32) ആണ് അറസ്റ്റിലായത്. ഇയാള്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്.
വയനാട് ജില്ലയിലെ ഒളിത്താവളത്തില്‍നിന്നാണ് പോലീസ് പിടികൂടിയത്. കവര്‍ച്ചസംഘം സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ പോലീസ് കണ്ടെടുത്തു.
പണം കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. മാര്‍ച്ച് 27-നാണ് സംഭവം. കോയമ്പത്തൂരില്‍നിന്ന് മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ലോറിയില്‍നിന്ന് കുട്ടനെല്ലൂരില്വെച്ചാണ് കവര്‍ച്ച നടത്തിയത്. ഇലക്ഷന് അര്ജന്റ് ബോര്‍ഡുവെച്ച കാറിലെത്തി ലോറി തടയുകയായിരുന്നു.
കഞ്ചാവ് കടത്തുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നു പറഞ്ഞായിരുന്നു ഇത്. തുടര്‍ന്ന് ഡ്രൈവറെയും സഹായിയെയും കാറില്‍ കയറ്റിക്കൊണ്ടുപോയി. കുറച്ചുസമയത്തിനുശേഷം ഇവരെ തിരിച്ച് ലോറിക്കരികില്‍ ഇറക്കിവിട്ടു. ലോറി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട കാര്യം മനസ്സിലായത്. ഈ കേസില്‍ അഞ്ചുപേര്‍ മുമ്പ് അറസ്റ്റിലായി.
സിറ്റി പോലിസ് കമ്മിഷണര്‍ ആര്. ആദിത്യ, സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. എം.കെ. ഗോപാലകൃഷ്ണന്, ഒല്ലൂര്‍ എ.സി.പി. സേതു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഒല്ലൂര്‍ എസ്.ഐ. അനുദാസ്, ഷാഡോ പോലീസ് എസ്.ഐ. ടി.ആര്. ഗ്ളാഡ്സ്റ്റണ്, എ.എസ്.ഐ. പി. രാഗേഷ്, സീനിയര്‍ സി.പി.ഒ. ടി.വി. ജീവന്, സി.പി.ഒ. എം.എസ്. ലിഗേഷ്, പ്രേംദീപ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..