'പല്ലിന്റെ പൊടിയുമായി വന്ന പയ്യന്‍, കാഴ്ചയില്‍ കല്‍ക്കണ്ടംപോലെ, കൊടുംവിഷം'; മുന്നറിയിപ്പുമായി പോലീസ്


ഇത് വില്‍ക്കാനല്ല, എനിക്ക് സ്വയം ഉപയോഗിക്കാനുള്ളതാണന്നായിരുന്നു പെണ്‍കുട്ടി കൂളായി പോലീസിനോട് പറഞ്ഞത്.  ചില സമയത്ത് ഇത് കിട്ടില്ല, ഒരു ഗ്രാമിന് പതിനായിരം രൂപയാണ്. ബെംഗളൂരുവില്‍ ഇഷ്ടംപോലെ കിട്ടും. അതിനാലാണ് ബെംഗളൂരുവില്‍പോയി 18 ഗ്രാം കൊണ്ടുവന്നതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. 

Photo: Getty Images & facebook.com/thrissurcitypolice

തൃശ്ശൂര്‍: കേരളത്തില്‍ വര്‍ധിച്ചുവരുന്ന എം.ഡി.എം.എ. ലഹരിമരുന്ന് ഉപയോഗത്തില്‍ മുന്നറിയിപ്പുമായി തൃശ്ശൂര്‍ സിറ്റി പോലീസ്. ലഹരിമരുന്നിനെതിരേ കേരള പോലീസ് ആവിഷ്‌കരിച്ച യോദ്ധാവ് പദ്ധതിയുടെ ഭാഗമായാണ് തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികള്‍ എം.ഡി.എം.എ. അടക്കമുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോ എന്നത് എങ്ങനെ തിരിച്ചറിയാനാകുമെന്നും എം.ഡി.എം.എ. ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളും വീഡിയോയില്‍ വിശദീകരിക്കുന്നു. തൃശ്ശൂര്‍ സിറ്റി പോലീസിലെ സബ് ഇന്‍സ്‌പെക്ടറായ എന്‍.ജി. സുവ്രതകുമാറാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.

തൃശ്ശൂര്‍ സിറ്റി പോലീസിന്റെ വീഡിയോയില്‍ പറയുന്ന പ്രധാനകാര്യങ്ങള്‍:

കാഴ്ചയില്‍ കല്‍ക്കണ്ടം പോലെയും പഞ്ചസാര പോലെയും ഉപ്പുപോലെയും കാണുന്ന എം.ഡി.എം.എ. കൊടുംവിഷമാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളും പ്രൊഫഷണല്‍ വിദ്യാര്‍ഥികളുമാണ് ഇത് കൂടുതലും ഉപയോഗിക്കുന്നത്. മെത്ത്, എം, കല്ല്, പൊടി തുടങ്ങിയ പേരുകളില്‍ ഇത് വിദ്യാര്‍ഥികള്‍ക്കിടയില്‍ അറിയപ്പെടുന്നു. ഇത് ഉപയോഗിക്കുന്നരീതിയെ ലൈനിടുക എന്നാണ് പറയുന്നത്.

നമ്മുടെ മക്കള്‍ ഇത് ഉപയോഗിക്കുന്നുണ്ടോ എന്നത് എങ്ങനെ തിരിച്ചറിയാം?

എട്ടാംക്ലാസ് മുതല്‍ മക്കള്‍ ഉപയോഗിക്കുന്ന ബാഗ്, വസ്ത്രങ്ങള്‍, കിടപ്പുമുറി തുടങ്ങിയവ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ പരിശോധിക്കണം.

ഈ സമയത്ത് ചുരുട്ടിയ നോട്ടുകള്‍ കിട്ടുക, ഉപയോഗിക്കാത്ത എടിഎം കാര്‍ഡ്, പ്ലാസ്റ്റിക് പൗച്ചുകള്‍ തുടങ്ങിയവ കിട്ടിയാല്‍ നമ്മള്‍ പേടിച്ചേ പറ്റൂ.

ഇത് ഉപയോഗിക്കാനായി മിക്കവരും പിന്തുടരുന്നത് ഒരേരീതിയാണ്. ആദ്യം ഒരു നോട്ടില്‍ അല്പം എം.ഡി.എം.എ. വിതറും. ഇത് എ.ടി.എം. കാര്‍ഡ് കൊണ്ട് നേരിയ പൊടിയാക്കി മാറ്റും. ഈ പൊടി പിന്നീട് മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ ഗ്ലാസില്‍വെയ്ക്കുന്നു. ശേഷം എ.ടി.എം. കാര്‍ഡ് കൊണ്ട് ഇത് ലൈനുകളാക്കും. തുടര്‍ന്ന് നോട്ടുചുരുട്ടി മൂക്കിന്റെ ഒരു ദ്വാരത്തില്‍ കയറ്റിവെച്ച്, മറ്റേ ദ്വാരം അടച്ചുപിടിച്ചാണ് ഇത് വലിച്ചുകയറ്റുന്നത്.

ഇത് ഉപയോഗിച്ച് കഴിഞ്ഞാല്‍ എട്ട് മണിക്കൂര്‍ നേരത്തേക്ക് സ്വബോധമുണ്ടാകില്ല. പിന്നീട് നിയന്ത്രിക്കുന്നത് ഈ സിന്തറ്റിക് ഡ്രഗ് ആയിരിക്കും.

എം.ഡി.എം.എ ഉപയോഗിച്ചാല്‍ ചിലരുടെ വായില്‍നിന്ന് പതവരും. ഈ സമയത്ത് ഇഷ്ടമില്ലാത്ത എന്തെങ്കിലും പറഞ്ഞാല്‍ അവരുടെ പ്രതികരണം ഭീകരമായിരിക്കുമെന്നും തൃശ്ശൂര്‍ സിറ്റി പോലീസിന്റെ വീഡിയോയില്‍ പറയുന്നു.

ഒരിക്കല്‍ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും സ്റ്റേഷനിലേക്ക് കടന്നുവന്നു. അവരെ കണ്ടാല്‍തന്നെ ലഹരി ഉപയോഗിക്കുന്നവരാണെന്ന് തിരിച്ചറിയാം. അവര്‍ രണ്ടുപേരും ലിവിങ് ടുഗദറായി ജീവിക്കുകയാണ്. ഗുരുവായൂരിലെ താമസസ്ഥലത്തുവെച്ച് ഒരാള്‍ നിരന്തരം തങ്ങളെ ഉപദ്രവിക്കുന്നു എന്നായിരുന്നു അവരുടെ പരാതി. തുടര്‍ന്ന് ആ പയ്യനുമായി പോലീസ് സംഘം സംഭവസ്ഥലത്തേക്ക് യാത്രതിരിച്ചു. യാത്രയ്ക്കിടെ അവന്‍ വെള്ളം കുടിക്കണമെന്ന് പറഞ്ഞപ്പോള്‍ വാഹനം നിര്‍ത്തി. എന്നാല്‍ വാഹനം നിര്‍ത്തിയതോടെ അവന്‍ ഇറങ്ങിയോടുകയായിരുന്നു. ഇയാളെ പിടികൂടി പിന്നീട് സ്റ്റേഷനിലേക്ക് തിരികെവന്നു. സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ ആകെ ബഹളമായിരുന്നു. ഇവന്റെ ബഹളം കേട്ടപ്പോള്‍ പെണ്‍കുട്ടിയും അട്ടഹസിക്കാന്‍ തുടങ്ങി. ഇതെല്ലാം എംഡിഎംഎ കിട്ടാത്ത സമയത്ത് കാട്ടിക്കൂടിയതാണ്. പരസ്പരവിരുദ്ധമായിരുന്നു സംസാരം.

തൃശ്ശൂര്‍ ഈസ്റ്റ് ഫോര്‍ട്ടില്‍ പെണ്‍കുട്ടിയില്‍നിന്ന് 18 ഗ്രാം എംഡിഎംഎ പിടിച്ചു. ഇത് വില്‍ക്കാനല്ല, എനിക്ക് സ്വയം ഉപയോഗിക്കാനുള്ളതാണന്നായിരുന്നു പെണ്‍കുട്ടി കൂളായി പോലീസിനോട് പറഞ്ഞത്. ചില സമയത്ത് ഇത് കിട്ടില്ല, ഒരു ഗ്രാമിന് പതിനായിരം രൂപയാണ്. ബെംഗളൂരുവില്‍ ഇഷ്ടംപോലെ കിട്ടും. അതിനാലാണ് ബെംഗളൂരുവില്‍പോയി 18 ഗ്രാം കൊണ്ടുവന്നതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

നേരത്തെ കഞ്ചാവ് ഉപയോഗിച്ചിരുന്ന ഒരു യുവാവ് ഒരുദിവസം കുറച്ച് വെളുത്ത പൊടിയുമായാണ് കാണാന്‍വന്നത്. അത് കണ്ടപ്പോള്‍ കഞ്ചാവ് നിര്‍ത്തി നീ എം.ഡി.എം.എ. ആണോ ഇപ്പോള്‍ ഉപയോഗിക്കുന്നത് എന്ന് ചോദിച്ചു. എം.ഡി.എം.എ. ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ച പയ്യന്‍, കൊണ്ടുവന്നത് എം.ഡി.എം.എ. അല്ലെന്നും തന്റെ പല്ലിന്റെ പൊടിയാണെന്നും വെളിപ്പെടുത്തി. നിരന്തരമായ ഉപയോഗം കാരണം അവന്റെ പല്ല് പൊടിഞ്ഞു പോവുകയായിരുന്നു. പയ്യനെ വീണ്ടും പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റി.

2020-ലാണ് തൃശ്ശൂര്‍ സിറ്റിയില്‍ ആദ്യത്തെ എംഡിഎംഎ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അന്ന് അഞ്ച് ഗ്രാം എംഡിഎംഎയാണ് പിടിച്ചത്.

2021-ല്‍ കേസുകളുടെ എണ്ണം 16 ആയി. 38 പേരെ അറസ്റ്റ് ചെയ്തു. ഈ വര്‍ഷം ഓഗസ്റ്റ് വരെ 38 കേസുകളായി 50 ഓളം പേര്‍ അറസ്റ്റിലായി.ഒരു കിലോയ്ക്കടുത്ത് എംഡിഎംഎ പിടികൂടി. ഇതിന്റെ ഗ്രാഫ് ഉയരുകയാണ്. ഇത് ഉള്‍ക്കൊണ്ടേ പറ്റൂ.

പൊതുസമൂഹം ഇക്കാര്യത്തില്‍ ബോധവാന്മാരാകണം. കേരളത്തിലേക്ക് വരുന്ന എംഡിഎംഎ 90 ശതമാനവും ബെംഗളൂരു, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍നിന്നാണ്. നമ്മുടെ മനോഹരമായ ഭൂമിയില്‍ മനോഹരമായി ജീവിതം ആസ്വദിച്ച് മടങ്ങുന്നതിന് പകരം, നമ്മുടെ ജീവിതം ലഹരിക്ക് അടിമപ്പെട്ട് പോകരുതെന്നും വീഡിയോയില്‍ പറയുന്നു.


Content Highlights: thrissur city police awareness video about mdma drugs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented