പിടിച്ചെടുത്ത പി.വി.സി. തോക്കുകൾ
ചെന്നൈ: യൂട്യൂബ് വീഡിയോ കണ്ട് തോക്കുണ്ടാക്കി ജീവികളെ വേട്ടയാടിയ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. കടലൂര്‍ പുതുപ്പാളയം സ്വദേശികളായ വെട്രിവേല്‍ (20), ശിവപ്രകാശം (25), വിനോദ് (20) എന്നിവരാണ് പിടിയിലായത്.
യൂട്യൂബില്‍ ലഭ്യമായ തോക്കുനിര്‍മാണ വീഡിയോകള്‍ നോക്കി പി.വി.സി. പൈപ്പും മറ്റുമുയോഗിച്ചാണ് ഇവര്‍ തോക്കുണ്ടാക്കിയത്. ഈ തോക്കുകൊണ്ട് അണ്ണാനെയും മറ്റു ചെറുജീവികളെയും വേട്ടയാടുകയും ചെയ്തിരുന്നു. തോക്കുമായുള്ള യുവാക്കളുടെ വിളയാട്ടം കൂടിയതോടെ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. പ്രതികളില്‍നിന്ന് പി.വി.സിയില്‍ നിര്‍മിച്ച നാലുതോക്കുകള് പിടിച്ചെടുത്തു.
മൃഗങ്ങളെ വേട്ടയാടിയിരുന്നതായി ഇവര്‍ പോലീസിനോട് സമ്മതിച്ചു. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Content Highlights: three youth arrested for making gun by watching youtube video
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..