യാത്ര ബസില്‍, ചെറുത്താല്‍ ആക്രമിക്കും; ഭീതിവിതച്ച കുറുവാസംഘത്തിലെ മൂന്ന് മോഷ്ടാക്കള്‍ പിടിയില്‍


അറസ്റ്റിലായ മോഷ്ടാക്കൾ

ആലത്തൂര്‍: ഭീതിവിതച്ച തമിഴ് കുറുവാസംഘത്തില്‍ ഉള്‍പ്പെട്ട മൂന്ന് മോഷ്ടാക്കള്‍ കുടുങ്ങി. തമിഴ്നാട് തിരുപ്പുവനം വണ്ടാനഗര്‍ മാരിമുത്തു (ഐയ്യാറെട്ട്-50), കോഴിക്കോട് തലക്കുളത്തൂര്‍ എടക്കര പാണ്ഡ്യന്‍ (തങ്ക പാണ്ഡി-47), തഞ്ചാവൂര്‍ ബൂധല്ലൂര്‍ അഖിലാണ്ടേശ്വരിനഗര്‍ പാണ്ഡ്യന്‍ (സെല്‍വി പാണ്ഡ്യന്‍-40) എന്നിവരാണ് അറസ്റ്റിലായത്. ആലത്തൂര്‍ ഡിവൈ.എസ്.പി. കെ.എം. ദേവസ്യ, നെന്മാറ സി.ഐ. ദീപകുമാര്‍, വടക്കഞ്ചേരി സി.ഐ. മഹേന്ദ്രസിംഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ വലയിലാക്കിയത്.

മാരിമുത്തുവും സെല്‍വി പാണ്ഡ്യനുമാണ് മോഷണം നടത്തുക. ഇവരെ തമിഴ്നാട് ആനമലയില്‍നിന്നാണ് പിടികൂടിയത്. മോഷണമുതല്‍ ഒളിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നത് തങ്കപാണ്ഡിയാണ്. ഇയാളെ കോഴിക്കോട് എടക്കരയില്‍നിന്നാണ് പിടികൂടിയത്. കോഴിക്കോട് ബാലുശ്ശേരിയില്‍ വിറ്റ മോഷണസാധനങ്ങള്‍ പോലീസ് കണ്ടെടുത്തു. മാരിമുത്തുവിന്റെപേരില്‍ തഞ്ചാവൂര്‍, മധുര, രാമനാഥപുരം എന്നിവിടങ്ങളിലായി മുപ്പതിലധികം കേസുകളുണ്ട്. സെല്‍വിപാണ്ഡ്യന്‍ 10 കേസുകളില്‍ പ്രതിയാണ്.

എസ്.ഐ.മാരായ സുധീഷ് കുമാര്‍, നാരായണ്‍, എ.എസ്.ഐ. ബിനോയ് മാത്യു, എസ്.സി.പി.ഒ. സജീവന്‍, ക്രൈം സ്‌ക്വാഡ് എ.എസ്.ഐ.മാരായ ജേക്കബ്, റഷീദലി, എസ്.സി.പി.ഒ. എ. മാധവന്‍, സാജിത്ത്, ബാബു, കൃഷ്ണദാസ്, ഷിബു, ഷിജു, സുധീഷ്, സൈബര്‍ സെല്ലിലെ വിനു, ശ്രീജിത്ത്, മനാഫ്, സാജു എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.

സമ്മതിച്ചത് 15 മോഷണങ്ങള്‍

ജനുവരിമുതല്‍ സെപ്തംബര്‍വരെ ഒറ്റപ്പാലം, വടക്കഞ്ചേരി, നെന്മാറ, തൃശ്ശൂര്‍ ചെറുതുരുത്തി, കോഴിക്കോട് എടക്കര എന്നിവിടങ്ങളില്‍ 15 മോഷണങ്ങള്‍ നടത്തിയതായി ഇവര്‍ സമ്മതിച്ചു. എട്ട് കേസുകളിലെ തൊണ്ടിമുതല്‍ കണ്ടെടുത്തു.

ഓഗസ്റ്റ് 31ന് വടക്കഞ്ചേരി പള്ളിക്കാട്ട് വീട്ടില്‍ ഉറങ്ങിക്കിടന്ന സ്ത്രീയുടെ മൂന്നേമുക്കാല്‍ പവന്‍ മാല പൊട്ടിച്ച സംഭവത്തില്‍ ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. വടക്കഞ്ചേരി പരുവാശ്ശേരി നെല്ലിയാംപാടത്ത് ഒക്ടോബര്‍ രണ്ടിന് മോഷണശ്രമം നടത്തിയ ദൃശ്യങ്ങളും ലഭിച്ചു. നെന്മാറയില്‍ ഒക്ടോബര്‍ അഞ്ചിനും കൊല്ലങ്കോട് ഒക്ടോബര്‍ ഏഴിനും മോഷണം നടത്തി.

ജനുവരി ആറിന് ഒറ്റപ്പാലം പൂക്കോട്ടുകുന്നിലെ വീട്ടില്‍ മോഷണം നടത്തി. ജനുവരി എട്ടിന് ലക്കിടിയിലെ സ്ത്രീയുടെ മാല പൊട്ടിച്ചു. മാര്‍ച്ച് 12-ന് ഒറ്റപ്പാലം ചോറോട്ടൂരിലെ വീട്ടില്‍ കയറി മാല കവര്‍ന്നശേഷം പുഴകടന്ന് ചെറുതുരുത്തിയിലെ വീട്ടില്‍ കയറി മാല കവര്‍ന്നു. ജൂലായ് 30-ന് കോഴിക്കോട് എലത്തൂരിലെ വീടിന്റെ വാതില്‍ തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു. ഓഗസ്റ്റ് നാലിന് എലത്തൂരിലെ മറ്റൊരു വീട്ടിലും കവര്‍ച്ച നടത്തി. ഓഗസ്റ്റ് 31-ന് വടക്കഞ്ചേരിയിലെത്തി മറ്റൊരു വീട്ടില്‍ കയറി.

മോഷണത്തിന് പ്രത്യേക ശൈലി

പകല്‍ ബസില്‍ യാത്രചെയ്താണ് മോഷണം നടത്താനുള്ള സ്ഥലത്ത് എത്തുക. വീടുകളുടെ പരിസരത്തുനിന്നുതന്നെ ആയുധങ്ങള്‍ ശേഖരിക്കും.

മോഷണശേഷം കമ്പം, തേനി, തഞ്ചാവൂര്‍, ആനമല പ്രദേശങ്ങളില്‍ മാറിമാറി താമസിക്കും. സ്ഥിരമായി ഒരേ മൊബൈല്‍ നമ്പര്‍ ഉപയോഗിക്കില്ല. മോഷണത്തിനുപോകുമ്പോള്‍ താമസസ്ഥലത്ത് ഫോണ്‍ ഓഫ് ചെയ്തുവെക്കും. മോഷണത്തിനിടെ വീട്ടുകാര്‍ പ്രതിരോധിച്ചാല്‍ ആക്രമിക്കും. വാതില്‍ തകര്‍ത്ത് അകത്ത് കയറുന്നതാണ് പതിവ്.

കുറുവാ സംഘം

തമിഴ്നാട്ടിലെ കുറുവാ വിഭാഗത്തിലെ മോഷ്ടാക്കളാണ് കുറുവാസംഘം. പകല്‍ ബസില്‍ വന്ന് സ്ഥലങ്ങളും വീടുകളും നിരീക്ഷിച്ച് പറമ്പുകളിലും മറ്റും ഒളിഞ്ഞിരിക്കും. മോഷണം നടത്തുന്ന വീടുകളില്‍നിന്ന് ലഭിക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് വാതിലുകള്‍ പൊളിച്ച് കയറും. തമിഴ്നാട്ടില്‍നിന്ന് ആനമല, പോത്തനൂര്‍, മധുക്കര, ചാവടി, വാളയാര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കേരളത്തിലേക്ക് ഇവരുടെ സഞ്ചാരദിശ. കമ്പിവടിയും വാളുമായി നീങ്ങുന്ന ഇവര്‍ ആയുധപരിശീലനം നേടിയവരാണ്. നൂറോളം വരുന്ന കവര്‍ച്ചക്കാരാണ് കുറുവാസംഘം. പകല്‍സമയങ്ങളില്‍ വ്യത്യസ്ത സംഘങ്ങളായി തിരിഞ്ഞ് വീടുകളിലെത്തി പരിസരം മനസ്സിലാക്കും. ആക്രിസാധനങ്ങളും മറ്റും ശേഖരിക്കാനും പൊട്ടിയബക്കറ്റ് ഒട്ടിക്കാനുമെന്ന വ്യാജേനയെത്തി കവര്‍ച്ചയ്ക്കുള്ള നിരീക്ഷണം നടത്തും. ശരീരത്തില്‍ മുഴുവന്‍ എണ്ണതേച്ച് മുഖംമൂടിധരിച്ച് രാത്രിയില്‍ മാരകായുധങ്ങളുമായി വീടുകളിലെത്തും. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ കീഴ്പ്പെടുത്തി കവര്‍ച്ചനടത്തി മടങ്ങുന്നതാണ് ഇവരുടെ ശൈലിയെന്ന് പോലീസ് പറയുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented