ക്യാമറ കണ്ണുകളില്‍ പതിഞ്ഞ ആ കൊലപാതകങ്ങള്‍; പിടഞ്ഞുവീണത് എല്ലാവരുടെയും കണ്മുന്നില്‍, ലോകം ഞെട്ടി


ജെയ്ജിത്ത് ജെയിംസ്ജൂലായ് എട്ടാം തീയതി ഷിന്‍സോ ആബെ കൊല്ലപ്പെട്ട അതേ രീതിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജപ്പാനിലെ  ഏറ്റവും തലമുതിര്‍ന്ന ആദരണീയനായ ഒരു ജനകീയ നേതാവും അപ്രതീക്ഷ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

Photo: en.wikipedia.org

ഴ്ചകള്‍ക്ക് മുന്‍പാണ് ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ട് ജപ്പാന്‍ മുന്‍ പ്രധാനമന്ത്രിയും ഇന്ത്യയുടെ എക്കാലത്തെയും ഉറ്റസുഹൃത്തുമായിരുന്ന ഷിന്‍സോ ആബെ പട്ടാപ്പകല്‍ ജനമധ്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെയും മറ്റും സാന്നിധ്യത്തില്‍ അക്രമിയുടെ തോക്കിനിരയായത്. മുന്‍ നാവിക സേനാംഗം കൂടിയായ ഘാതകന്‍ ക്യാമറയുടെ മാതൃകയില്‍ സ്വന്തമായി നിര്‍മ്മിച്ച ഒരു ഇരട്ടക്കുഴല്‍ തോക്ക് ഉപയോഗിച്ചാണ് കൃത്യം നിര്‍വഹിച്ചത്. വേദിയില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന ആബെക്കു പിന്നില്‍ ശാന്തനായി തന്റെ ഊഴം കാത്ത് നില്‍ക്കുന്ന ആ കൊലയാളിയുടെ ചിത്രം ഞെട്ടലോടെയാണ് ലോകമെങ്ങും ജനങ്ങള്‍ നോക്കി കണ്ടത്. എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലെ പോലെയും ഈ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളും ഇപ്പോഴും ദുരൂഹമായി തുടരുന്നു.

1960-കളില്‍ പട്ടാപ്പകല്‍ ജനമധ്യത്തില്‍ മാധ്യമ പ്രവര്‍ത്തകരുടേയും ക്യാമറാകണ്ണുകളുടെയും സാന്നിധ്യത്തില്‍ ലോകത്തെ ഞെട്ടിച്ച കുപ്രസിദ്ധങ്ങളായ മൂന്ന് രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചാണ് ഇവിടെ കുറിക്കുന്നത്. ഈ മൂന്ന് സന്ദര്‍ഭങ്ങളിലും മനഃസാന്നിധ്യം കൈവിടാതെ കൊല്ലപ്പെട്ടവരുടേയും കൊലയാളികളുടേയും ആ ക്രൂരകൃത്യങ്ങളും പകര്‍ത്തിയ പ്രസ് ഫോട്ടോഗ്രാഫര്‍മാരെ കൂടി ആദരവോടെ സ്മരിക്കുന്നു.

ജൂലായ് എട്ടാം തീയതി ഷിന്‍സോ ആബെ കൊല്ലപ്പെട്ട അതേ രീതിയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജപ്പാനിലെ ഏറ്റവും തലമുതിര്‍ന്ന, ആദരണീയനായ ഒരു ജനകീയ നേതാവും അപ്രതീക്ഷ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇനെജിറോ അസനുമ എന്ന ജപ്പാന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കരുത്തനായ നേതാവിന്റെ വധവും ആബെ വധവും തമ്മില്‍ സമാനതകള്‍ ഏറെയാണ്. രണ്ടു വധവും തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ പകല്‍വെളിച്ചത്തില്‍ ജനമധ്യത്തിലായിരുന്നു. രണ്ടു സംഭവങ്ങളിലും പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ നേരിട്ട് സാക്ഷികളായി രണ്ടിലും കൊലപാതകി ഒറ്റയ്ക്കാണ് കൃത്യം നടത്തിയത്. കൊല്ലപ്പെട്ട രണ്ടു വ്യക്തിത്വങ്ങളും പകരം വെക്കാന്‍ കഴിയാത്ത അത്ര പ്രതിച്ഛായയുള്ളവര്‍. രണ്ടു കൊലപാതകങ്ങളും ലോകത്തെ നടുക്കി.

ടോക്യോവിലെ ഇനെജിറോ അസാനുമ വധം (1960)

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം തകര്‍ന്നടിഞ്ഞ ജപ്പാന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് മാത്രം ലക്ഷ്യമിട്ട് ഊര്‍ജ്വസ്വലതയോടെ പ്രവര്‍ത്തിച്ച ഇനെജിറോ അസനുമയുടെ നേതൃത്വത്തില്‍ ജപ്പാന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി വന്‍കുതിപ്പോടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായ കാലം. മുന്‍കൂട്ടി നിശയിച്ച പ്രകാരം 1960 ഒക്ടോബര്‍ 12-ന് തലസ്ഥാനമായ ടോക്യോവിലെ ഹിബിയ ഹാളില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രതിനിധികളുമായി ഒരു രാഷ്ട്രീയ സംവാദത്തിനായി എത്തിയ അസനുമ പതിവ് ശൈലിയില്‍ എതിരാളികളെ നിഷ്പ്രഭരാക്കിക്കൊണ്ട് കത്തികയറി.

സംവാദം ദേശീയ ടെലിവിഷന്‍ ചാനല്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ആയിരത്തോളം പേരെ ഉള്‍ക്കൊള്ളാവുന്ന ഹാള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ഇതിനിടയിലാണ് വേദിക്ക് സമീപം നിന്നിരുന്ന 17 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഒട്ടോയാ യമാഗുച്ചി എന്ന ചെറുപ്പക്കാരന്‍ എന്തോ ചോദിച്ചു അസനുമയെ പ്രകോപിപ്പിച്ചത്. അസനുമ അതേ നാണയത്തില്‍ തിരിച്ചടിച്ചു. പൊടുന്നനെ ഒരു യോദ്ധാവിനെ പോലെ മിന്നല്‍ വേഗത്തില്‍ അസനുമക്ക് സമീപം കുതിച്ചെത്തിയ യമാഗുച്ചി തന്റെ നീളന്‍ കോട്ടിനുള്ളില്‍ ഒളിപ്പിച്ചുവെച്ചിരുന്ന വാള്‍ എടുത്ത് അസനുമയുടെ ഇടതു വയറില്‍ കുത്തിയിറക്കി.

Photo: en.wikipedia.org

ശരവേഗത്തിലുള്ള ആ നീക്കത്തില്‍ യമോഗാച്ചിയെ പ്രതിരോധിക്കാന്‍ ചുറ്റുമുണ്ടായിരുന്നവര്‍ക്ക് സാധിച്ചില്ല. അടുത്തുള്ളവര്‍ യമോഗാച്ചിയെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് കുതറി മാറി രണ്ടാം തവണയും യമോഗാച്ചി അസനുമയെ കുത്തിവീഴ്ത്തിയത്. ഈ രംഗങ്ങളെല്ലാം പിന്നീട് ടെലിവിഷനില്‍ പലതവണ കാണിക്കുകയുണ്ടായി. ഗുരുതരമായി പരിക്കേറ്റ അസനുമയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

ജാപ്പനീസ് ആയോധന കലകളില്‍ പതിവായി ഉപയോഗിക്കാറുള്ള 'വാക്കിസാഷി' എന്ന ചെറു വാള്‍ ആണ് യമോഗാച്ചി കൃത്യത്തിനായി ഉപയോഗിച്ചതെന്ന് പിന്നീട് കണ്ടെത്തി. അസനുമയോട് വെറുപ്പായിരുന്നുവെന്നും പെട്ടെന്നുള്ള പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും യമോഗച്ചി മൊഴി നല്‍കിയെങ്കിലും ആയുധവുമായി വേദിയില്‍ എത്തിയത് ദുരൂഹത വര്‍ധിപ്പിച്ചു. ഈ ദുരുഹൂതക്ക് ആക്കം കൂട്ടികൊണ്ട് ഏതാനും ആഴ്ചകള്‍ക്കുളില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ യമോഗച്ചി ആത്മഹത്യ ചെയ്തു

Also Read

സിനിമയെ വെല്ലുന്ന രംഗങ്ങൾ, വിമാനത്തിലെത്തി ...

കോടികളുടെ സ്വത്ത്, 'കാണാതായ' കാലത്തും ഭൂമി ...

യമോഗച്ചി മിന്നല്‍വേഗത്തില്‍ അസനുമയെ കുത്തി വീഴ്ത്തുന്ന ചിത്രം പകര്‍ത്തിയ യാസുഷി നഗവൊ എന്ന പ്രാദേശിക പ്രസ് ഫോട്ടോഗ്രാഫര്‍ പിന്നീട് ലോക പ്രശസ്തനായി. രണ്ടാമത് കുത്തുന്ന ചിത്രമാണ് നഗവൊ വ്യക്തമായി പകര്‍ത്തിയത്. ഈ ചിത്രത്തിലൂടെ 1961-ലെ പുലിറ്റ്സ്ര്‍ പുരസ്‌കാരവും 1960-ലെ വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡും ഇദ്ദേഹത്തെ തേടിയെത്തി. 'മൈനിച്ചി ഷിംബണ്‍' എന്ന ജാപ്പനീസ് പത്രത്തില്‍ ജോലി ചെയ്യുമ്പോഴാണ് നഗവൊ ഈ ചിത്രം പകര്‍ത്തിയത്. 'ടോക്കിയോ സ്റ്റാബ്ബിങ്' എന്ന പേരില്‍ ഈ ചിത്രം പിനീട് പ്രസിദ്ധമായി. അസനുമ-യമോഗച്ചി വാക്ക് പോര് തുടങ്ങിയപ്പോഴേ എന്തോ അസ്വാഭാവികമായി സംഭവിക്കാന്‍ പോകുന്നു എന്ന് തോന്നിയ നഗവൊ ക്യാമറയുടെ ഫോക്കസ് കൃത്യമാക്കിക്കൊണ്ട് വേദിക്ക് തൊട്ടു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. പിന്നീട് സംഭവിച്ചത് ചരിത്രം.

കെന്നഡി ഘാതകന്‍ ലീയുടെ കൊലപാതകം (1965)

1965 നവംബര്‍ ഇരുപത്തിരണ്ടിനാണ് ഡാലസിലെ തെരുവിലൂടെ ഒരു തുറന്ന കാറില്‍ സഞ്ചരിക്കുകയായിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്.കെന്നഡി ഒരു അക്രമിയുടെ വെടിയേറ്റ് മരിക്കുന്നത്. ലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിവിറച്ച ഒരു ദിനമായിരുന്നു അത്. ഭാര്യക്കൊപ്പം പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന കെന്നഡി കഴുത്തില്‍ വെടിയേറ്റ ഉടനെ മറിഞ്ഞു വീഴുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ ഒപ്പിയെടുക്കുകയും തത്സമയം കാണിക്കുകയും ചെയ്തിരുന്നു.

കൃത്യത്തിനു ശേഷം സമീപത്തെ ഒരു കെട്ടിടത്തിന്റെ മുകള്‍നിലയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ലീ ഹര്‍വീ ഓസ്വാള്‍ഡ് എന്ന കുറ്റവാളിയെ പോലീസ് സാഹസികമായി പിന്തുടര്‍ന്നു. തന്നെ പിന്തുടര്‍ന്നെത്തിയ ഒരു പോലീസ് ഉദ്യഗസ്ഥനെ വെടിവെച്ചു കൊന്നെങ്കിലും മണിക്കൂറുകള്‍ക്കുളില്‍ ലീ ഹാര്‍വി പിടിക്കപ്പെട്ടു. അറസ്റ്റിലായ ലീയെ ഡാലസ് പോലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചു വരികെ ഒരു ദിവസത്തിനു ശേഷം, കൃത്യമായി പറഞ്ഞാല്‍ നവംബര്‍ 24 -നാണ് മറ്റൊരു വമ്പന്‍ ട്വിസ്റ്റ് അരങ്ങേറുന്നത്.

Photo: en.wikipedia.org

ലീ അവിടെ സുരക്ഷത്തിനായിരിക്കില്ല എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് ഏരിയായിലൂടെ മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള തയാറെടുപ്പുകള്‍ നടന്നു വരികയായിരുന്നു. ലീയെ കണ്ട് ഫോട്ടോ എടുക്കാനും മറ്റ് വിവരങ്ങള്‍ അറിയുവാനുമായി ധാരാളം മാധ്യമ പ്രവര്‍ത്തകര്‍ അവിടെ തടിച്ചു കൂടിയിരുന്നു. ലീയെ പുറത്തേക്ക് കൊണ്ട് വന്നപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ജാക്ക് റൂബി എന്ന ധനാഢ്യന്‍ കോട്ടിനുളില്‍ ഒളിപ്പിച്ചു വെച്ചിരുന്ന റിവോള്‍വര്‍ എടുത്ത് ലീക്ക് നേരെ രണ്ടു തവണ നിറയൊഴിച്ചു. പോലീസിനോ മറ്റുള്ളവര്‍ക്കോ അത് തടയാനുള്ള സാവകാശം ലഭിച്ചില്ല. നെഞ്ചില്‍ വെടിയേറ്റ ലീയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ധനികനും നിരവധി നൈറ്റ് ക്ലബ്ബുകളുടെ ഉടമസ്ഥനുമായ ജാക്ക് റൂബി കടുത്ത കെന്നഡി ആരാധകനായിരുന്നുവെന്നും ലീയെ കൊലപ്പെടുത്തിക്കൊണ്ട് കെന്നഡി വധത്തിന് പകവീട്ടുകയായിരുന്നു എന്നുമാണ് പോലീസ് നിഗമനം. എന്നാല്‍, ആയുധ വ്യാപാര ഇടപാടുകാരുമായും അധോലോക സംഘങ്ങളുമായും നല്ല ബന്ധമുണ്ടായിരുന്ന ജാക്ക് റൂബിയുടെ 'പ്രതികാരം' ദുരൂഹത വര്‍ധിപ്പിക്കുകയാണ് ചെയ്തത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വിചാരണ സമയത്ത് രോഗബാധിതനായി ദുരുഹ സാഹചര്യത്തില്‍ ജാക്ക് മരണമടഞ്ഞതോടെ കെന്നഡി കൊലപാതകവും ദുരൂഹ കൊലപാതകങ്ങളുടെ ലിസ്റ്റില്‍ സ്ഥാനം പിടിച്ചു.

ഡാലസ് ടൈംസ് ഹെറാള്‍ഡിലെ ഫോട്ടോഗ്രാഫര്‍ റോബര്‍ട്ട് എച് ജാക്സണ്‍ ആണ് ജാക്ക് റൂബി പ്രതിയായ ലീയെ വെടിവെച്ചു കൊല്ലുന്ന ഈ രംഗം പകര്‍ത്തിയത്. കെന്നെഡിക്ക് വെടിയേല്‍ക്കുമ്പോള്‍ തൊട്ടു പിന്നിലെ കാറില്‍ ജാക്സണും ഉണ്ടായിരുന്നു. ക്യാമറയിലെ ഫിലിം റോള്‍ മാറ്റുമ്പോഴാണ് അദ്ദേഹം വെടിയൊച്ച കേട്ടത്. സമീപത്തെ കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ബുക്ക് സ്റ്റാളിന്റെ പാതി തുറന്ന ജനലിലൂടെ ഒരു നീണ്ട തോക്ക് അകത്തേക്ക് വലിയുന്നത് ആദ്യം കണ്ടവരില്‍ ഒരാള്‍ ജാക്സണ്‍ ആയിരുന്നു ഉടന്‍ സുരക്ഷാ ഉദ്യാഗസ്ഥരെ വിവരം ധരിപ്പിക്കുകയും ഏതാനും നിമിഷങ്ങള്‍ക്കുളില്‍ അവര്‍ ലീയെ പിടികൂടുകയുമായിരുന്നു. ഈ ചിത്രത്തിലൂടെ റോബര്‍ട്ട് എച് ജാക്‌സണ്‍ 1964 -ലെ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള പുലിറ്റസ്ര്‍ ബഹുമതിക്ക് അര്‍ഹനായി

സൈഗോണിലെ കസ്റ്റഡി കൊലപാതകം (1968)

വിയറ്റ്‌നാം യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന 1960-കളുടെ അവസാനകാലം. യുദ്ധത്തില്‍ കാര്യമായ ക്ഷീണം സംഭവിച്ച തെക്കന്‍ വിയറ്റ്‌നാം സൈന്യവും അവരുടെ സഖ്യകക്ഷിയായ അമേരിക്കയും സര്‍വശക്തിയുമെടുത്ത് എതിരാളികളായ ഉത്തര വിയറ്റ്‌നാമിനെതിരേയും അവരുടെ കൂട്ടാളികളായ വിയറ്റ്-കോങ്ങ് സഖ്യത്തിനെതിരെയും പോരാട്ടം തീവ്രമാക്കി കൊണ്ടിരിക്കുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്.

1968 ഫെബ്രുവരി ഒന്നാം തിയതി തെക്കന്‍ വിയറ്റ്‌നാം തലസ്ഥാനമായ സൈഗോണിലെ തെരുവില്‍നിന്ന് പിടികൂടിയ ഒരു കൂട്ടം വിയറ്റ്-കോങ്ങ് പോരാളികളെ പോലീസ് ജനറല്‍ നുയെന്‍ങ്ങോക്ക് ലോണിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയായിരുന്നു. സംഘത്തില്‍നിന്ന് വിയറ്റ്-കോങ്ങ് ക്യാപ്റ്റനായിരുന്ന നുയെന്‍ വാന്‍ ലേം എന്ന വിപ്ലവകാരിയെ ലോണ്‍ അല്‍പ്പം മാറ്റി നിര്‍ത്തിയശേഷം കൈയിലുണ്ടായിരുന്ന റിവോള്‍വര്‍ എടുത്ത് തൊട്ടരികെ നിന്നുകൊണ്ട് തലയ്ക്കു നേരെ നിറയൊഴിച്ചു. റിബലുകള്‍ക്കിടയില്‍ 'ബേ ലോപ്പ്' എന്ന വിളിപ്പേരുണ്ടായിരുന്ന ലേം തല്‍ക്ഷണം മരിച്ചുവീണു.

അസോസിയേറ്റഡ് പ്രസ്സിന്റെ ഫോട്ടോഗ്രാഫര്‍ ആയിരുന്ന എഡ്വേഡ് തോമസ് ആഡംസ് ആണ് ഈ ചിത്രം പകര്‍ത്തിയത്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ മുന്‍പേ തന്നെ ശക്തമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി കൊണ്ടിരുന്ന അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ഈ ചിത്രം വലിയ തലവേദന സൃഷ്ടിച്ചു.

Photo: en.wikipedia.org

ഈ സംഭവത്തിന്റെ മറ്റൊരു ഭാഷ്യം ഇങ്ങനെയാണ്: ഇതിനു തലേന്നാള്‍ പോലീസ് ചീഫ് ലോണിന്റെ സഹപ്രവര്‍ത്തകന്റെ ഭാര്യയെയും 6 മക്കളെയും വിയറ്റ്-കോങ്ങ് സംഘം ക്രൂരമായി കൊലപ്പെടുത്തി. പിറ്റേന്ന് ഈ സംഘത്തെ തിരഞ്ഞുപിടിച്ച ലോണ്‍ അതിലെ പ്രധാനിയെന്നു സംശയിക്കപ്പെട്ട നുയെന്‍ ലേമിനെ പരസ്യമായി കൊലപ്പെടുത്തികൊണ്ട് തന്റെ സുഹൃത്തിന്റെ കുടുംബത്തിനുണ്ടായ ദുരന്തത്തിന് പകരം ചോദിച്ച് ഒളിവില്‍ കഴിയുന്ന മറ്റ് റിബലുകള്‍ക്ക് ഒരു താക്കീത് നല്‍കുവാനാണ് ശ്രമിച്ചത്. എന്നിരുന്നാലും കുറ്റവിചാരണ ചെയ്യാതെ കൊല നടപ്പാക്കിയ രീതി വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടു. ദക്ഷിണ വിയറ്റ്‌നാം പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബാഗങ്ങളേയും അമേരിക്കന്‍ പൗരന്മാരെയും തിരഞ്ഞു പിടിച്ചു വധിക്കാന്‍ വിയറ്റ്-കോങ്ങ് സ്ലീപ്പര്‍ സെല്ലുകള്‍ നഗരത്തില്‍ സജീവമായിരുന്നു.സംഭവത്തിന് തലേന്ന് മാത്രം ഇത്തരത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടതോടെ നഗരത്തിന്റെ സുരക്ഷാ ചുമലത ഉണ്ടായിരുന്ന തെക്കന്‍ വിയറ്റ്‌നാം സംഘം കൂടുതല്‍ പ്രകോപിതരായിക്കൊണ്ട് കടുത്ത നടപടികളിലേക്ക് തിരിഞ്ഞു.

'സൈഗോണ്‍ എക്‌സിക്യൂഷന്‍' എന്ന പേരില്‍ യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിയെഴുതിയ ഈ പ്രശസ്ത ചിത്രം 1969-ലെ പുലിറ്റസ്ര്‍ ബഹുമതിക്ക് അര്‍ഹമായി. എഡി തോമസ് എന്ന് സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വിളിപ്പേരുള്ള എഡ്വേഡ് തോമസ് ആഡംസ് 1951-ല്‍ കൊറിയന്‍ യുദ്ധം നടക്കുന്ന സമയത്ത് അമേരിക്കന്‍ സൈന്യത്തിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ ആയിട്ടായിരുന്നു ഈ മേഖലയിലേക്ക് കടന്നത്. പില്‍ക്കാലത്ത് വാര്‍ സ്‌പെഷ്യലിസ്റ്റ് ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പേരെടുത്ത അദ്ദേഹം 13-ല്‍ പരം യുദ്ധങ്ങള്‍ക്ക് നേരിട്ട് സാക്ഷിയാവുകയും യുദ്ധമുഖത്ത് നിന്ന് ഹൃദയസ്പര്‍ശിയായ ഒട്ടേറെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്.

Content Highlights: three famous press photographs of three assassinations

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented