കടം വാങ്ങിയ പണം തിരികെ ചോദിച്ചു; മൂന്നുപേര്‍ ചേര്‍ന്ന് 40 കാരിയെ കൊലപ്പെടുത്തി


പൂലമ്മയുടെ കാമുകനെതിരെ ആരോപണം ഉന്നയിച്ച് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് പോലീസ്

പ്രതീകാത്മക ചിത്രം | ANI

ഹൈദരാബാദ്: സ്വകാര്യ പണമിടപാടു നടത്തിവന്ന 40-കാരിയെ പണം കടംവാങ്ങിയ മൂന്നുപേര്‍ ചേര്‍ന്ന് വീട്ടില്‍ കയറി കൊലപ്പെടുത്തി. കടംവാങ്ങിയ പണം തിരിച്ചു നല്‍കാത്തത്തിനെ തുടര്‍ന്ന് പ്രതികളെ പരസ്യമായി അവഹേളിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. തെലുങ്കാനയിലെ അല്‍വാലില്‍ നടന്ന സംഭവത്തില്‍ കെ. സൈലു ( 60), എന്‍. വിനോദ (55), ബി. മഞ്ജുള ( 45) എന്നിവര്‍ അറസ്റ്റിലായി.

ടി പൂലമ്മയെന്ന സ്ത്രീയില്‍ നിന്നും പ്രതികളായ മൂന്നുപേരും ഓരോ ലക്ഷം രൂപവീതം കടം വാങ്ങിയിരുന്നു. പണം മടക്കി നല്‍കാതിരുന്നതോടെ പൂലമ്മ പ്രതികളെ പരസ്യമായി ആക്ഷേപിച്ചിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതോടെ ഇവരെ കൊലപ്പെടുത്താന്‍ പ്രതികള്‍ തീരുമാനിക്കുകയായിരുന്നു.

രാത്രി അവരുടെ വീട്ടിലെത്തിയ പ്രതികള്‍ കമ്പിപ്പാര ഉപയോഗിച്ച് ഉറങ്ങിക്കിടന്ന സ്ത്രീയെ ആക്രമിച്ചു. അതിനിടെയാണ് 40-കാരി കൊല്ലപ്പെട്ടത്. തുടര്‍ന്ന് പൂലമ്മയുടെ കാമുകനെതിരെ ആരോപണം ഉന്നയിച്ച് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ ശ്രമമെന്നും പോലീസ് പറഞ്ഞു.

Content Highlights: Three borrowers kill woman financier in Telangana

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022

Most Commented