പിടിയിലായ ഗോപൻ, സുനിലൻ, വൈശാഖ് എന്നിവർ പോലീസുകാർക്കൊപ്പം
ഇരിങ്ങാലക്കുട: ലോക്ഡൗണിൽ വീട് അടച്ചിട്ട് ചാരായം വാറ്റ് നടത്തിയിരുന്ന സംഘത്തെ ഇരിങ്ങാലക്കുടയിൽ പോലീസ് പിടികൂടി. ഇവർ ചാരായം വാറ്റാൻ ഉപയോഗിച്ചിരുന്ന സാധനങ്ങളും പോലീസ് കണ്ടെടുത്തു.
ഇരിങ്ങാലക്കുട ഷൺമുഖം കനാൽപാലത്തിന് സമീപം പറക്കാവ്പറമ്പിൽ ഗോപന്റെ (49) വീട്ടിൽനിന്നാണ് ചാരായംവാറ്റ് പിടികൂടിയത്.
സംഭവത്തിൽ ഗോപനെ കൂടാതെ ഓബാമ എന്നറിയപ്പെടുന്ന പുളിയത്ത്‌പറമ്പിൽ വൈശാഖ് (28), പരിയാടത്ത് സുനിലൻ (30) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. രാജേഷ് പി.ആറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ അനീഷ് കരീമും സംഘവും നടത്തിയ പരിശോധനയിലാണ് മൂവരും പിടിയിലായത്.
പോലീസ് എത്തുമ്പോൾ വാറ്റ് നടത്തുന്നതോടൊപ്പം കൂടുതൽ വാഷ് തയ്യാറാക്കുന്ന തിരക്കിലായിരുന്നു പ്രതികൾ.
വീടിന്റെ അടുക്കളയിൽ കുക്കറിൽ പൈപ്പ് ഘടിപ്പിച്ചാണ് ചാരായം വാറ്റിയിരുന്നത്. വലിയ വീപ്പയിൽ വാഷും കണ്ടെടുത്തു.
സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ.എസ്. ശ്രീജിത്ത്, എസ്.ഐ. ശ്രീനി, എ.എസ്.ഐ. അനീഷ് കുമാർ, കെ.എസ്. ഉമേഷ്, ഇ.എസ്. ജീവൻ, സുധീഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
അരലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ
ഇരിങ്ങാലക്കുട: പോലീസിന്റെ വാഹനപരിശോധനയ്ക്കിടയിൽ അരലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ. കോണത്തുകുന്ന് കൊരുവിൽ വീട്ടിൽ ജിൻഷാദ് (35) ആണ് ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിൽ എസ്.ഐ. ജിഷിൽ, സീനിയർ സി.പി.ഒ. മനോജ്, സി.പി.ഒ. ശ്രീജിത്ത് എന്നിവരുടെ പിടിയിലായത്. ബുധനാഴ്ച ഉച്ചയ്ക്ക് കരൂപ്പടന്നയിലായിരുന്നു സംഭവം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..