ധന്യ, വിദ്യാധരൻ, പ്രിയൻ കുമാർ
ഉദയംപേരൂര്‍: ആമേട റോഡ് ഭാഗത്ത് വാടക വീട്ടില്‍ നിന്ന് പോലീസ് പിടികൂടിയത് 1,72,000 രൂപയുടെ കള്ളനോട്ടുകള്‍. കേസില്‍ ഇരുമ്പനം പാറൂപ്പറമ്പ് കോളനിയിലെ പ്രിയന്‍ കുമാറി (36) നെ ശനിയാഴ്ച രാത്രി ഉദയംപേരൂര്‍ സി.ഐ. ജോസഫ് നിയോണ്‍, എസ്.ഐ. എസ്.വി. ബിജു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. 2000-ന്റെ 86 നോട്ടുകളാണ് പിടിച്ചെടുത്തത്.
നോട്ടിരട്ടിപ്പിനായി തമിഴ്‌നാട്ടിലെ സംഘത്തില്‍നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ നല്‍കി രണ്ടര ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ വാങ്ങുകയായിരുന്നു എന്നാണ് പ്രിയന്‍ കുമാറിന്റെ മൊഴിയെന്ന് ഉദയംപേരൂര്‍ പോലീസ് പറഞ്ഞു. ഇതില്‍ 40,000 രൂപയുടെ കള്ളനോട്ടുകള്‍ പ്രിയന്‍ കുമാര്‍ ഭാര്യയുടെ ചവറയിലുള്ള ബന്ധുവിന് നല്‍കിയിരുന്നു ഇയാളില്‍ നിന്ന് കള്ളനോട്ട് വാങ്ങി ഉപയോഗിച്ചതിന് ചവറ പത്മന കണ്ണങ്ങര ഭാഗത്ത് വാവ സദനത്തില്‍ വിദ്യാധരന്‍, ഇയാളുടെ ഭാര്യ ധന്യ എന്നിവരേയും അറസ്റ്റ് ചെയ്തതായി എസ്.ഐ. എസ്.വി. ബിജു അറിയിച്ചു. ഇവരില്‍നിന്ന് രണ്ടായിരത്തിന്റെ ഒരു കള്ളനോട്ട് ലഭിച്ചു. ബാക്കി നോട്ടുകള്‍ അവര്‍ കത്തിച്ചുകളഞ്ഞതായും പോലീസ് പറഞ്ഞു.
കള്ളനോട്ടുകള്‍ കൂടാതെ 95,000 രൂപയുടെ യഥാര്‍ഥ നോട്ടും രണ്ട് ടാബും ഒരു ഹാര്‍ഡ് ഡിസ്‌കും 20,000 രൂപ വരുന്ന ഒരു മൊബൈല്‍ ഫോണും പ്രിയന്‍ കുമാര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍നിന്നു കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എസ്.ഐ. രാജീവ്, എ.എസ്.ഐ.മാരായ ദിലീപ് കുമാര്‍, ഷിബു, സീനിയര്‍ സി.പി.ഒ.മാരായ ജയശങ്കര്‍, ഗിരീഷ്, ദിനേഷ്, ഡബ്ല്യു.സി.പി.ഒ. ദീപ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Content Highlights: three arrested in udayamperoor with counterfeit currency
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..