
അറസ്റ്റിലായ പ്രതികൾ(ഇടത്ത്) മർദനത്തിനിരയായ പോലീസുകാരൻ(വലത്ത്) | Photo: Kerala Police
നെടുങ്കണ്ടം: മദ്യലഹരിയിൽ പോലീസ് ക്യാന്റീനിൽ അതിക്രമം നടത്തുകയും പോലീസുകാരനെ മർദിക്കുകയും ചെയ്ത മൂന്ന് പേർ അറസ്റ്റിൽ. കരുണാപുരം സ്വദേശികളായ വി.ഐ. തോമസ്(59) ആന്റണി(51) ബിജു(42) എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച ഉച്ചയോടെയാണ് നെടുങ്കണ്ടം പോലീസ് സ്റ്റേഷന് സമീപത്തെ പോലീസ് ക്യാന്റീനിൽ മൂവരും മദ്യപിച്ചെത്തിയത്. തുടർന്ന് ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയോട് തട്ടിക്കയറി. ഈ സമയം ക്യാന്റീനിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ പ്രദീപ്കുമാർ കാര്യം തിരക്കിയപ്പോൾ മൂവരും ചേർന്ന് പ്രദീപിനെ മർദിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നെടുങ്കണ്ടം എസ്.ഐ. ദിലീപ്കുമാറും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി.
മദ്യലഹരിയിലായിരുന്ന പ്രതികൾ പോലീസ് സ്റ്റേഷനിലും പരാക്രമം നടത്തി. പോലീസുകാർക്ക് നേരേ അസഭ്യം പറഞ്ഞായിരുന്നു മൂവരുടെയും അഴിഞ്ഞാട്ടം. പ്രതികളെ ബുധനാഴ്ച തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Content Highlights:three arrested in nedumkandam for attacking policemen
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..