22-കാരന്റെ നഗ്നചിത്രം പ്രചരിപ്പിച്ച സംഭവം: മൂന്ന് പേര്‍ പിടിയില്‍


സജാത് റോഷൻ, അത്തിമണ്ണിൽ അനസ്, മിനാട്ടുകുഴി സിദ്ദീഖ്

മലപ്പുറം: ഇരുപത്തിരണ്ടുകാരനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നഗ്‌നചിത്രം പകര്‍ത്തി സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ മലപ്പുറത്ത് പോലീസ് പിടിയില്‍. മഞ്ചേരി പൂളക്കുന്നന്‍ സജാത് റോഷന്‍ (30), നറുകര അത്തിമണ്ണില്‍ അനസ് (30), പാണ്ടിക്കാട് മിനാട്ടുകുഴി സിദ്ദീഖ് (32) എന്നിവരാണ് പിടിയിലായത്. മഞ്ചേരി നെല്ലിക്കുത്തില്‍നിന്നാണ് സംഘത്തെ പിടിച്ചത്.

സംഭവത്തില്‍ നറുകര സ്വദേശിയായ മറ്റൊരു യുവാവിനെക്കൂടി പോലീസ് തിരയുന്നുണ്ട്. മലപ്പുറം കുന്നുമ്മലില്‍വെച്ചാണ് ചെമ്മങ്കടവ് സ്വദേശിയായ ഇരുപത്തിരണ്ടുകാരനെ തട്ടിക്കൊണ്ടുപോയത്.

തുടര്‍ന്ന് മഞ്ചേരി തുറക്കലുള്ള വീട്ടില്‍വെച്ച് ദേഹോപദ്രവം ഏല്‍പ്പിച്ച് ഭീഷണിപ്പെടുത്തി നഗ്‌നനാക്കി ഫോട്ടോ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇരുപത്തിരണ്ടുകാരന്‍ സാമൂഹികമാധ്യമത്തിലൂടെ സന്ദേശം അയച്ചതിലുള്ള വിരോധമാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.

സംഘം കൃത്യത്തിനുപയോഗിച്ച കാര്‍ പോലീസ് പിടിച്ചെടുത്തു. സി.ഐ എ. പ്രേംജിത്ത്, എസ്.ഐമാരായ എം. മുഹമ്മദ് അലി, ടി.എ. മുഹമ്മദ്, എ.എസ്.ഐ പി. ബൈജു, എസ്.സി.പി.ഒ രജീഷ്, ശഫീഖ്, രതീഷ് എന്നിവരായിരുന്നു സംഘത്തില്‍.

Content Highlights: three arrested in malappuram for circulating nude photos of a youth

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Gyanvapi Mosque

2 min

'ശിവലിംഗം കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലം സംരക്ഷിക്കണം, നിസ്‌കാരം തടയരുത്' - സുപ്രീംകോടതി

May 17, 2022

More from this section




Most Commented