റഷീദ്, റിൻഷാദ്, അജിൻസ്
കൂത്താട്ടുകുളം: പാലക്കുഴ കാപ്പിപ്പള്ളി ഭാഗത്ത് വാടകക്കെട്ടിടം കേന്ദ്രീകരിച്ച് കഞ്ചാവ് വിറ്റ മൂന്നുപേര്‍ പോലീസ് പിടിയിലായി. തൊടുപുഴ മുതലക്കോടം മേച്ചേരില്‍ റഷീദ് (32), റിന്‍ഷാദ് (27), അജിന്‍സ് (27) എന്നിവരെയാണ് പിടികൂടിയത്. ജോലിക്കുപോകാതെ വാടകക്കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന സംഘത്തെ സംബന്ധിച്ച് പോലീസിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. വ്യാഴാഴ്ച വൈകീട്ട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശാന്തി കെ. ബാബുവിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് സംഘത്തെ പിടികൂടിയത്. ഇവര്‍ക്ക് തൊടുപുഴയിലെ കഞ്ചാവ് മൊത്തവില്പനക്കാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തെക്കുംഭാഗം പറയനാനിക്കല് അനൂപ് (37) എന്നയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് മൊത്തക്കച്ചവടക്കാരനായ ഇയാളെ പിടികിട്ടിയില്ല.
ചൊവ്വാഴ്ച മലങ്കര ഗേറ്റിന് സമീപത്തുനിന്ന് രണ്ട് കിലോ കഞ്ചാവുമായി പാലാ സ്വദേശിയായ ജോമോന് പിടിയിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവിന്റെ മൊത്ത വിതരണക്കാരന് അനൂപാണെന്ന് മനസ്സിലായത്.
വ്യാഴാഴ്ച പോലീസെത്തുമ്പോഴേക്കും അനൂപ് വാടക വീട്ടില്‍നിന്ന് മുങ്ങിയിരുന്നു. തുടര്‍ന്ന് വീടിന്റെ ഉടമസ്ഥനെ വിളിച്ചുവരുത്തി വാതില്‍ തുറന്ന് അകത്ത് കയറുകയായിരുന്നു. വര്‍ക്ക് ഏരിയയില്‍നിന്നാണ് ചാക്കില്‍ കെട്ടിയ കഞ്ചാവ് കണ്ടെടുത്തത്. ഇവിടെ നിന്നു കിട്ടിയ ഒഴിഞ്ഞ ചാക്കുകളിലും കഞ്ചാവിന്റെ മണമുണ്ട്. എന്‍.ഡി.പി.എസ്., അബ്കാരി നിയമപ്രകാരവും ലൈസന്‍സില്ലാതെ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതിനും അനൂപിനെതിരേ കേസെടുത്തു. കണ്ടെത്തിയ ഉണക്ക ഇറച്ചി കാട്ടുമൃഗത്തിന്റെയാണോ എന്ന് പരിശോധിക്കും. ആണെങ്കില്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരവും കേസെടുക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..