മുത്തുപാണ്ടി, മുരുകേശൻ, രാമർ
പൊള്ളാച്ചി: ആനമലയില്‍ കുട്ടിയെ മോഷ്ടിച്ച കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. അങ്കലക്കുറിച്ചി സ്വദേശി രാമര്‍, സേത്തുമട സ്വദേശി മുത്തുരാജ് എന്ന മുരുകേശ്, കുട്ടിയെ വാങ്ങിയ അക്കലക്കുറിച്ചിക്കാരന്‍ മുത്തുപാണ്ടി എന്നിവരാണ് അറസ്റ്റിലായത്.
മുത്തുപാണ്ടിക്ക് വിവാഹംകഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളില്ല. അങ്കലക്കുറിച്ചിക്കാരന്‍ രാമര്‍ കുട്ടിയെ കടത്തി മുത്തുപാണ്ടിക്ക് 90,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സ്ഥലത്തെ സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ആനമല ബസ്സ്റ്റാന്‍ഡില്‍ താമസിക്കയായിരുന്ന മൈസൂര്‍സ്വദേശി നാടോടികളായ മണികണ്ഠന്‍-സംഗീത ദമ്പതിമാരുടെ അഞ്ചുമാസമായ പെണ്‍കുട്ടിയാണ് മോഷണംപോയത്. അച്ഛനില്ലാത്തസമയത്ത് വന്ന അജ്ഞാതന്‍ അമ്മയ്ക്ക് ഭക്ഷണംവാങ്ങാന്‍ പണംകൊടുത്ത് വാങ്ങിവരാന്‍ പറഞ്ഞു. അമ്മ പോയപ്പോള്‍ കുട്ടിയെ മോഷ്ടിക്കയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചു.
content highlights: three arrested for kidnapping five month old baby girl in pollachi
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..