വര്‍ക്കല: വ്യാജമദ്യക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതിന് വര്‍ക്കല നഗരസഭാ വനിതാ കൗണ്‍സിലര്‍ക്കെതിരേ കേസ്. കൗണ്‍സിലര്‍ വര്‍ക്കല മൈതാനം ചരുവിള വീട്ടില്‍ ഷിജിമോള്‍(35) ക്കെതിേരയാണ് വര്‍ക്കല പോലീസ് കേസെടുത്തത്.
വര്‍ക്കല മാവേലി മെഡിക്കല്‍ സ്റ്റോറിന്റെ ചുമതലയുള്ളയാളെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. ഒരാഴ്ച മുമ്പ് സാനിറ്റൈസര്‍ ഉപയോഗിച്ച് വ്യാജമദ്യം നിര്‍മിച്ചതിന് സജിന്‍ എന്നയാളെ പോലീസ് അറസ്റ്റുചെയ്തിരുന്നു. സജിന്‍ സാനിറ്റൈസര്‍ വാങ്ങിയത് മാവേലി മെഡിക്കല്‍ സ്റ്റോറില്‍ നിന്നാണെന്ന് പറഞ്ഞാണ് കൗണ്‍സിലര്‍ സമീപിച്ചത്. മദ്യം നിര്‍മിക്കാന്‍ പ്രേരിപ്പിച്ചതിന് പോലീസിനെക്കൊണ്ട് കേസില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു ഭീഷണി.
കേസ് ഒഴിവാക്കണമെങ്കില്‍ 50000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും കേസില്‍പ്പെട്ടാല്‍ ജോലിയെ ബാധിക്കുമെന്നു പറഞ്ഞതായും പരാതിയില്‍ പറയുന്നു. പണം നല്‍കാനാകില്ലെന്ന് അറിയിച്ചപ്പോള്‍ കൗണ്‍സിലറും മറ്റ് മൂന്നുപേരും ചേര്‍ന്ന് വീട്ടുവളപ്പിലെത്തി ഭീഷണി തുടര്‍ന്നതായും പരാതിയിലുണ്ട്. തുടര്‍ന്നാണ് ഇയാള്‍ വര്‍ക്കല പോലീസില്‍ പരാതി നല്‍കിയത്. കൗണ്‍സിലര്‍ക്കും ഒപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന മൂന്നുപേര്‍ക്കുമെതിരേ കേസെടുത്തതായി വര്‍ക്കല പോലീസ് അറിയിച്ചു.
Content Highlights: threat against medical shop employee;police booked case against woman municipal councilor in varkala
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..