
-
തിരുവനന്തപുരം: കഠിനംകുളത്ത് കൂട്ടബലാത്സക്കേസില്‍ പ്രതികള്‍ ഗൂഢാലോചന നടത്തി എന്ന് സംശയം. സംഭവം നടന്നതിന്റെ തലേദിവസം ഭര്‍ത്താവ് പ്രതികളില്‍ ഒരാളായ രാജന്റെ കൈയില്‍നിന്ന് പണം വാങ്ങിയെന്ന് യുവതിയുടെ മൊഴി. മദ്യം നല്കുമ്പോള് മറ്റ് പ്രതികള്‍ രാജന്റെ വീടിന്റെ പരിസരത്തുണ്ടായിരുന്നതായും യുവതി പറയുന്നു.
കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അഞ്ച് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. കേസില്‍ കുടുതല്‍ അറസ്റ്റ് വേണമോ എന്ന കാര്യം യുവതിയുടെ രഹസ്യമൊഴി പരിശോധിച്ച ശേഷം തീരുമാനിക്കും.
യുവതിയെ കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷ കണ്ടെത്തി. പ്രതികളിലൊരാളായ നൗഫലിന്റെ ഓട്ടോയാണ് കണ്ടെത്തിയത്. ഇതിനിടയില്‍ പ്രതികള്‍ക്കെതിരെ മോഷണക്കുറ്റം ചുമത്താന്‍ തീരുമാനിച്ചു. പ്രതികള്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചെന്ന യുവതിയുടെ മൊഴിയെ തുടര്‍ന്നാണിത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഭര്‍ത്താവാണ് യുവതിയെ വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയിലെ ഒരു വീട്ടിലെത്തിച്ചത്. അവിടെവച്ച് ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചു. തുടര്‍ന്ന് യുവതിയേയും മദ്യം കുടിപ്പിച്ചശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അതിനിടെ വീട്ടില്‍നിന്ന് ഇറങ്ങിയോടിയ യുവതി ഒരു വാഹനത്തിന് കൈകാണിച്ചു. ഇതോടെയാണ് നാട്ടുകാര്‍ വിവരം അറിയുകയും പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തത്.
Content Highlights: Thiruvananthapuram gang rape victim's statement about her horrific abuse
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..