ചെന്നൈ: അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ മോഷ്ടിക്കാന്‍ കയറി സ്ത്രീയെ ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ അമിഞ്ചിക്കരൈ സ്വദേശി രാമകൃഷ്ണനെ(22)യാണ് തിരുമംഗലം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
രാത്രി വൈകിയാണ് യുവാവ് അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ മോഷ്ടിക്കാനായി കയറിയത്. ഇതിനിടെയാണ് വീട്ടമ്മയായ സ്ത്രീ ടെറസില്‍ ഉറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വീട്ടമ്മയെ കത്തിമുനയില്‍ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സ്ത്രീ ബഹളംവെച്ച് വീട്ടുകാര്‍ വന്നതോടെ യുവാവ് ഓടിരക്ഷപ്പൈട്ടു. സംഭവത്തില്‍ അന്നുതന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു.
അപ്പാര്‍ട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. അണ്ണാനഗര്‍ മേഖലയിലടക്കം നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് രാമകൃഷ്ണനെന്ന് പോലീസ് പറഞ്ഞു. പകല്‍ പാല് വിതരണ ജോലിചെയ്യുന്ന ഇയാള്‍ രാത്രികാലങ്ങളിലാണ് മോഷണം നടത്തുന്നത്. സംഭവദിവസവും മോഷണത്തിനായാണ് അപ്പാര്‍ട്ട്മെന്റില്‍ കയറിയതെന്നും ഇതിനിടെയാണ് സ്ത്രീയെ ഉപദ്രവിച്ചതെന്നും പോലീസ് പറഞ്ഞു.
Content Highlights: thief sexually assaulted woman in chennai, arrested
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..