അറസ്റ്റിലായ രഘു, അമേഷ്, നവീൻ, സന്തോഷ് | ഫോട്ടോ: മാതൃഭൂമി
മംഗളൂരു: മംഗളൂരുവിനടുത്ത് സൂറത്ത്കലിലെ ജാര്ഡിന് അപ്പാര്‍ട്ട്മെന്റില്‍ കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ രണ്ട് തിരുവനന്തപുരം സ്വദേശികളുടെ കൂട്ടാളികളായ രണ്ടുപേര്‍കൂടി പിടിയിലായി. അപ്പാര്‍ട്ട്മെന്റിലെ റസിഡന്റ്സ് അസോസിയേഷന് സെക്രട്ടറിയും നഗരത്തിലെ മദ്യവില്പനശാല മാനേജരുമായ വിമുക്തഭടന് നവീന്‍ (ലോക്നാഥ്), ഇതേ മദ്യവില്പനശാലയിലെ സെയില്സ്മാന് ബല്‍ത്തങ്ങാടിയിലെ സന്തോഷ് എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം അരുവിക്കര ചെറിയകൊന്നിയിലെ പി. രഘു (47), തിരുവനന്തപുരം സ്വദേശി അമേഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് 17-ന് സൂറത്ത്കല്‍ ജാര്ഡിന് അപ്പാര്‍ട്ട്മെന്റില്‍ വിദ്യാ പ്രഭുവിന്റെ ഫ്ലാറ്റില്‍നിന്ന് 51 ലക്ഷം രൂപയും 28 പവന് സ്വര്‍ണവും കവര്‍ന്ന കേസിലാണ് അറസ്റ്റ്.
അപ്പാര്‍ട്ട്മെന്റ് റെസിഡന്‍സ് അസോസിയേഷന് സെക്രട്ടറിയായ നവീനാണ് കവര്‍ച്ചയുടെ സൂത്രധാരനെന്ന് മംഗളൂരു പോലീസ് കമ്മിഷണര്‍ വികാസ് കുമാര്‍ വികാസ് പറഞ്ഞു. അറസ്റ്റിലായവരില്‍നിന്ന് 30,85,710 രൂപ, 24 ഗ്രാം സ്വര്‍ണം, ഒരു കാര്‍, ബൈക്ക് എന്നിവ പിടിച്ചെടുത്തു.
രഘുവിനെയും അമേഷിനെയും സെപ്റ്റംബര്‍ ഒമ്പതിനാണ് തിരുവനന്തപുരത്തുവെച്ച് കര്‍ണാടക പോലീസ് പിടികൂടിയത്. ഏറെക്കാലമായി വീടുമായി ബന്ധമില്ലാത്ത രഘു കാസര്‍കോട്ടാണ് താമസം. മോഷണത്തിനുശേഷം ഒളിവില്‍ കഴിയാനാണ് അരുവിക്കരയിലെത്തിയതെന്ന് പോലീസ് പറഞ്ഞു.
Content Highlights: theft suratkal apartment two more accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..