ബന്ധുവിന്റെ മാല പൊട്ടിച്ച് തുടക്കം, തലയിൽ ലുങ്കി മൂടി 80-ഓളം മോഷണം; യുവാവ് അറസ്റ്റില്‍


-

ഹരിപ്പാട്: ജനാല വഴി സ്വർണവും പണവും മോഷ്ടിക്കുന്നതിൽ വിദഗ്ധനായ മോഷ്ടാവ് അഞ്ചു വർഷം നീണ്ട മോഷണ പരമ്പരകൾക്കൊടുവിൽ പിടിയിലായി. കുമാരപുരം താമല്ലാക്കൽ മാണിക്കോത്ത് അജിത് തോമസ് (38) 'ഓപ്പറേഷൻ നൈറ്റ് റൈഡർ' എന്ന പോലീസ് അന്വേഷണത്തിലാണ് കുടുങ്ങിയത്.

അഞ്ചു വർഷത്തിനിടെ എൺപതോളം മോഷണങ്ങൾ നടത്തിയതായി പ്രതി പോലീസിനോട് സമ്മതിച്ചതായി ജില്ലാ പോലീസ് മേധാവി പി.എസ്.സാബു പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ താമല്ലാക്കൽ ഇടക്കണ്ണമ്പള്ളി ക്ഷേത്രത്തിനു സമീപത്ത് പ്രത്യേക അന്വേഷണസംഘം പ്രതിയെ വളഞ്ഞു. കത്തി വീശി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച ഇയാളെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. അഞ്ചു വർഷമായി താമല്ലാക്കൽ, കരുവാറ്റ ഭാഗങ്ങളിലെ വീടുകളിൽ രാത്രിയിൽ മോഷണം പതിവാണ്.

മിക്കയിടത്തും തുറന്നിട്ട ജനാല വഴിയായിരുന്നു മോഷണം. ജനാല തിക്കിത്തുറന്ന സംഭവങ്ങളുമുണ്ട്. ചെറിയ ഇടവേളകളിൽ തുടരുന്ന മോഷണത്തിന് തുമ്പുണ്ടാക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ പി.എസ്.സാബു തെളിയിക്കപ്പെടാത്ത കേസുകളുടെ അന്വേഷണത്തിനായി മാവേലിക്കര ഇൻസ്പെക്ടർ ബി. വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഇവർ 2015 മുതൽ കരുവാറ്റയിൽ മോഷണം നടന്ന എല്ലാ വീടുകളും സന്ദർശിച്ചു. മോഷണരീതികളെപ്പറ്റിയും പ്രതിയെ തിരിച്ചറിയാനുതകുന്ന വിവരങ്ങളും ശേഖരിച്ചു. നല്ല ഉയരമുള്ള ഇരുനിറക്കാരനാണ് പ്രതിയെന്നും മോഷണസമയത്ത് മങ്കി ക്യാപ്പ് ധരിക്കാറുണ്ടെന്നും ലുങ്കി തലവഴി മൂടുമെന്നും വിവരം ലഭിച്ചു.

ബനിയനും ബർമുഡയുമായിരുന്നു പതിവുവേഷം. കാൽനടയായി എത്തുകയും ആളുകൾ ഉണർന്നാൽ ഓടി രക്ഷപ്പെടുന്നതുമാണ് മോഷ്ടാവിന്റെ രീതിയെന്നും മനസ്സിലായി. നാട്ടുകാരൻ തന്നെയാണെന്ന് ഉറപ്പിച്ചെങ്കിലും ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പല വീടുകളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും തുമ്പു കിട്ടിയില്ല. എങ്കിലും പ്രദേശത്ത് രാത്രി വൈകിയും പുലര്‍ച്ചെയും അന്വേഷണസംഘം നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചേ കെ.വി.ജെട്ടി റോഡിലുളള വീടുകളിൽ പ്രതി മോഷണശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനുശേഷം മടങ്ങുമ്പോഴാണ് പിടിയിലായത്.

ബന്ധുവായ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തു കൊണ്ടായിരുന്നു ഇയാൾ മോഷണം തുടങ്ങിയത്. തുടർന്ന്, എറണാകുളത്തേക്ക് താമസം മാറ്റി. രാത്രി മോട്ടോർ സൈക്കിളിൽ നാട്ടിൽവന്ന് മോഷണം നടത്തി നേരം പുലരുന്നതിന് മുൻപ് സ്ഥലം വിടുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.

Content Highlights:theft series in alappuzha youth arrested by police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented