
അഖിൽ അൻസാരി, അമീർ ആഷിഖ്, ഷിജു | ഫോട്ടോ: മാതൃഭൂമി
എലത്തൂര്‍(കോഴിക്കോട്): പാവങ്ങാട് 'വണ്ടര്‍ ബേക്ക് കടയില്‍നിന്ന് നാലു ലക്ഷത്തിലധികംരൂപയുടെ ബേക്കറിനിര്മാണ ഉപകരണങ്ങള്‍ കവര്‍ച്ചചെയ്ത കേസില്‍ മൂന്നു തൊഴിലാളികള്‍ പോലീസ് പിടിയിലായി. ബേക്കറിയിലെ മുന്തൊഴിലാളികളായ പാലക്കാട് പഴയന്നൂര്‍ പകുതി പറമ്പില്‍ അഖില്‍ അന്‍സാരി (24), വടക്കെപറ്റെ കറ്റക്കുളംവീട്ടില് അമീര്‍ ആഷിഖ് (23), തൃശ്ശൂര്‍ പഴയന്നൂര്‍ പുത്തന്‍ചിറക്കല്‍ ഷിജു (27) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 17-ന് അര്‍ധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. താക്കോല്‍ ഉപയോഗിച്ച് കടതുറന്ന് ഉപകരണങ്ങള്‍ കടത്തുകയായിരുന്നു. മൂന്നരലക്ഷംരൂപ വിലമതിക്കുന്ന ഇറ്റാലിയന്നിര്മിത ഉപകരണമുള്പ്പെടെയാണ് കവര്‍ച്ച നടത്തിയത്. കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
തൃശ്ശൂര്‍ അഷ്ടമി ചിറയ്ക്കടുത്ത് നിന്നാണ് ഇവര്‍ അറസ്റ്റിലായത്. സമീപത്തെ ബേക്കറി പലഹാരങ്ങള്‍ നിര്‍മിക്കുന്ന വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച നിലയിലായിരുന്നു ഉപകരണങ്ങള്‍. ബേക്കറി ഉടമയുമായുണ്ടായ ചില പ്രശ്നങ്ങളാണ് ഉപകരണങ്ങള്‍ കടത്താന്‍ ഇവരെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
എസ്.ഐ. മാരായ കെ. രാജീവ്, സുരേഷ് ബാബു, ദിനേശന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.
Content Highlights: theft in kozhikode bakery three arrested in thrissur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..