കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ | Screengrab: Mathrubhumi News
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മോഷണം നടത്തിയത് മുന്‍ തടവുകാരനെന്ന് സംശയം. സംഭവത്തില്‍ നേരത്തെ ശിക്ഷ അനുഭവിച്ച് ജയിലില്‍നിന്ന് പുറത്തിറങ്ങിയ കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ മൂന്ന് പേരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
മോഷണക്കേസില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയവരിലേക്കാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. മോഷണത്തിനായി ഇവര്‍ക്ക് ജയിലിനകത്തുനിന്ന് സഹായം ലഭിച്ചതായും സൂചനയുണ്ട്.
അതേസമയം, ജയിലില്‍ ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചതായാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ജയിലിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് വീഴ്ച സംഭവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജയില്‍ ഡി.ഐ.ജിയുടെ നിര്‍ദേശപ്രകാരം ഉത്തരമേഖല ഡി.ഐ.ജിയാണ് അന്വേഷണം നടത്തിയത്.
ബുധനാഴ്ച രാത്രി 11.15 ഓടെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പിലെ ഫ്രീഡം ഫുഡ് ഫാക്ടറി ഓഫീസില്‍ മോഷണം നടന്നത്. 1.92 ലക്ഷം രൂപയാണ് മോഷ്ടാവ് ഇവിടെനിന്നും കവര്‍ന്നത്. കാവല്‍ക്കാര്‍ നില്‍ക്കുന്ന ജയില്‍ഗേറ്റിന് 50 മീറ്റര്‍ അകലെയായിരുന്നു മോഷണം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.
Content Highlights: theft in kannur central jail
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..