പുലര്‍ച്ചെ വീടിനകത്ത് കയറി അമ്മയെയും മകളെയും ആക്രമിച്ച് ഒന്നര പവന്‍ കവര്‍ന്നു


1 min read
Read later
Print
Share

ഏങ്ങണ്ടിയൂര്‍(തൃശ്ശൂര്‍): പുളിക്കക്കടവിനു സമീപം ശനിയാഴ്ച പുലര്‍ച്ചേ വീട്ടില്‍ അതിക്രമിച്ചുകയറിയ മൂന്നംഗസംഘം വൃദ്ധയായ അമ്മയെയും മകളെയും ആക്രമിച്ച് ഒന്നര പവന്‍ സ്വര്‍ണം കവര്‍ന്നു. പുളിക്കക്കടവിന് തെക്ക് നെടിയേടത്ത് ഗിരിജാ രാജന്റെ മകള്‍ രമ്യയുടെ ഒന്നര പവന്റെ പാദസരമാണ് കവര്‍ന്നത്.

ഇരുവരെയും വാള്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയെങ്കിലും ചെറുക്കാന്‍ ശ്രമിച്ചതോടെ അക്രമിസംഘം പിന്തിരിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഗിരിജാ രാജന്റെ ഇരുനില വീട്ടില്‍ മൂന്നംഗസംഘം അതിക്രമിച്ചു കയറിയത്. മകന്‍ രാഗേഷ് ഇളയമ്മയുടെ വീട്ടിലായതിനാല്‍ ഗിരിജയും മകള്‍ രമ്യയും അഞ്ചു വയസ്സുകാരനായ മകനും താഴത്തെ നിലയിലെ ഹാളിലാണ് ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ ഇവര്‍ കിടന്ന ഹാളിന്റെ മുന്‍വാതില്‍ വലിയ ശബ്ദത്തോടെ തുറക്കുന്നതു കേട്ടാണ് ഗിരിജയും മകള്‍ രമ്യയും എഴുന്നേറ്റത്. ഉടന്‍ തന്നെ സംഘത്തിലെ ഒരാള്‍ രമ്യയുടെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെ മാല പൊട്ടി താഴെ വീണെങ്കിലും കവര്‍ച്ചാസംഘം കണ്ടില്ല.

ഇതിനിടെ നിലവിളിച്ച ഗിരിജയുടെ കഴുത്തില്‍ ഒരാള്‍ വാള്‍ വെച്ച് ഭീഷണിപ്പെടുത്തുകയും മറ്റൊരാള്‍ രമ്യയെ വടികൊണ്ട് അടിച്ചുവീഴ്ത്തുകയും ചെയ്തു. ഇരുവരും ബഹളം തുടര്‍ന്നതോടെ സംഘം രമ്യയുടെ ഒരു കാലിലെ ഒന്നരപ്പവന്റെ പാദസരം പൊട്ടിച്ചെടുത്ത് രക്ഷപ്പെട്ടു. ഉറങ്ങുകയായിരുന്ന അഞ്ചു വയസ്സുകാരനായ മകന്‍ സംഭവം അറിഞ്ഞില്ല.

വിവരമറിഞ്ഞയുടന്‍ വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി. സംഘത്തിന്റെ അടിയേറ്റ രമ്യയെ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ഫെയ്മസ് വര്‍ഗീസ്,സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. എം.കെ. ഗോപാലകൃഷ്ണന്‍, വാടാനപ്പള്ളി എസ്.എച്ച്.ഒ. പി.ആര്‍. ബിജോയ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. തൃശ്ശൂരില്‍നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.

Content Highlights: theft in engandiyoor thrissur

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
monson mavunkal

'ഏത് സാധനം നോക്കിയാലും സുരക്ഷാജീവനക്കാര്‍ നമ്മുടെ പുറകിലെത്തും; നൂറോളം കാറുകളുണ്ടെന്ന് പറഞ്ഞു'

Sep 29, 2021


chotta rajan

2 min

അധോലോക കുറ്റവാളി ഛോട്ടാ രാജന് കോവിഡ്, എയിംസില്‍ പ്രവേശിപ്പിച്ചു; ട്വിറ്ററില്‍ രൂക്ഷവിമര്‍ശനം

Apr 27, 2021


mathrubhumi

2 min

വ്യാപക റെയ്‌ഡ്, കുടുങ്ങിയത് വമ്പന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം; ഒരുവര്‍ഷം കൊണ്ട് തട്ടിയത് 20 കോടി രൂപ

Jun 16, 2021

Most Commented