ചെങ്ങന്നൂര്‍ : ആളില്ലാത്ത വീട്ടില്‍നിന്ന് പത്തുപവന്റെ സ്വര്‍ണവും നിരീക്ഷണത്തിനുവെച്ച സി.സി. ക്യാമറകളും അവയുടെ ഹാര്‍ഡ് ഡിസ്‌കും അടക്കം മോഷണം പോയി. കാരയ്ക്കാട് മംഗലത്ത് താരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഡോക്ടര്‍ ദമ്പതിമാരായ ആനന്ദിന്റെയും ശാലിനിയുടെയും വീട്ടിലാണ് മോഷണം നടന്നത്. കുരമ്പാല സ്വദേശികളായ ഇവര്‍ രണ്ട് ദിവസമായി വീട്ടില്‍ ഇല്ലായിരുന്നു. തിങ്കളാഴ്ച രാത്രി മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം ശ്രദ്ധയില്‍പ്പെടുന്നത്.
വീടിന്റെ അടുക്കളവാതില്‍ തകര്‍ന്നനിലയിലായിരുന്നു. ഇതുവഴിയാണ് മോഷണത്തിന് അകത്തുകടന്നതെന്ന് സംശയിക്കുന്നു. കിടപ്പുമുറിയിലെ അലമാരയുടെ പൂട്ട് തകര്‍ത്താണ് സ്വര്‍ണം മോഷ്ടിച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍ വാരിവലിച്ച് പുറത്തിട്ടനിലയിലായിരുന്നു. പരിശോധനയില്‍ സ്വര്‍ണാഭരണങ്ങള്‍ കൂടാതെ സാളഗ്രാമം, ഐപാഡ്, സി.സി. ക്യാമറ, അവയുടെ ഹാര്‍ഡ് ഡിസ്‌ക് എന്നിവ മോഷണം പോയതായി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
വിവരമറിഞ്ഞ് വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണമാരംഭിച്ചു. ആനന്ദ് പന്തളത്തെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും ശാലിനി കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ ശിശുരോഗവിദഗ്ധയുമാണ്.
പോലീസിനെ പറ്റിച്ച് കള്ളന്‍മാര്‍
മുണ്ടന്‍കാവ് ക്ഷേത്രത്തില്‍ നടന്നത് ഉള്‍പ്പെടെ രണ്ട് മാസത്തിനുള്ളില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ നടന്നിരിക്കുന്നത് ഒമ്പത് മോഷണങ്ങള്‍. മോഷണശ്രമങ്ങള്‍ വേറെയും. ഡിസംബര്‍ 28-ന് പാണ്ടനാട് അടിച്ചിക്കാവ് ക്ഷേത്രത്തില്‍ കള്ളന്‍കയറിയതോടെയാണ് മോഷണ പരമ്പരയുടെ തുടക്കം.
ഇതില്‍ മൂന്നെണ്ണം ക്ഷേത്രമോഷണങ്ങളാണ്. ബാക്കിയുള്ളവ വീടുകളില്‍ നടന്ന മോഷണങ്ങളും.
Content Highlights: theft in chengannur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..