അറസ്റ്റിലായ ബിജു(ഇടത്ത്) മദ്യം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ(വലത്ത്)
കൊല്ലം: ബിവറേജസ് കോര്‍പ്പറേഷന്റെ ആശ്രാമത്തെ പ്രീമിയം ഔട്ട്ലെറ്റില്‍നിന്ന് മദ്യം മോഷ്ടിച്ചയാളെ ഈസ്റ്റ് പോലീസ് പിടികൂടി. ഇരവിപുരം വാളത്തുങ്കല്‍ മണക്കരവയലില്‍ ബിജുവാണ് പിടിയിലായത്. സി.സി.ടി.വി.ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ശനിയാഴ്ച രാത്രി എട്ടരയോടെ മാസ്‌കും നീല ടീഷര്‍ട്ടും ജീന്‍സും ധരിച്ചയാള്‍ വില്‍പ്പനശാലയില്‍നിന്ന് മദ്യക്കുപ്പി മോഷ്ടിക്കുന്നത് സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞിരുന്നു. ആരും കാണാതെ മദ്യക്കുപ്പി അരയില്‍ തിരുകുകയായിരുന്നു. 910 രൂപ വിലയുള്ള മദ്യമാണ് ഇയാള്‍ മോഷ്ടിച്ചത്.
അടുത്തുനിന്നയാളോട് സംസാരിക്കുന്നതും ഇയാള്‍ക്കൊപ്പം കൗണ്ടറിനടുത്തെത്തുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. മോഷണം നടത്തുന്നതിന് കുറച്ചുമുമ്പും ഇയാള്‍ വില്‍പ്പനശാലയിലെത്തി നിരീക്ഷണം നടത്തിയിരുന്നു.
മോഷണവിവരമറിഞ്ഞ ജീവനക്കാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് ബിജുവിനെ പിടികൂടിയത്. മുമ്പും ആശ്രാമത്തെ മദ്യവില്‍പ്പനശാലയില്‍ മോഷണം നടന്നിട്ടുണ്ട്.
Content Highlights: theft in bevco outlet kollam accused arrested by police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..