മോഷണം നടന്ന ആറ്റിങ്ങലിലെ ബിവറേജസ് കോർപ്പറേഷൻ ഗോഡൗൺ
തിരുവനന്തപുരം: ആറ്റിങ്ങൽ ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിൽ നടന്ന മദ്യ മോഷണക്കേസിൽ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. എക്സൈസ് വിജിലൻസ് ഓഫീസർ മുഹമ്മദ് ഷാഫി, അസിസ്റ്റന്റ് കമ്മീഷണർ സുനുവും സംഘവും ഗോഡൗണിൽ പരിശോധന നടത്തി.
നിലവിൽ 130 കെയ്സ് മദ്യം മോഷണം പോയെന്നാണ് പ്രാഥമിക കണക്കുകൾ. ഗോഡൗണിലെ സ്റ്റോക്ക് പരിശോധന പൂർത്തിയായാൽ മാത്രമേ യഥാർത്ഥ കണക്ക് അറിയാനാകൂ. സ്ഥാപനത്തിനകത്തുനിന്ന് മോഷ്ടാക്കൾക്ക് സഹായം ലഭിച്ചിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
ഏപ്രിൽ 27-ന് ശേഷം ഗോഡൗൺ പ്രവർത്തിച്ചിരുന്നില്ല. മെയ് എട്ടിന് ശേഷം ആറ് ദിവസങ്ങളിലായാണ് മോഷണം നടന്നിട്ടുള്ളതെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഗോഡൗണിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായള്ള നടപടിക്രമങ്ങൾ പൂർത്തിയാകുമെന്ന് മാനേജർ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് ഗോഡൗണിൽനിന്ന് മദ്യം മോഷ്ടിച്ചതായി കണ്ടെത്തിയത്. ആറ്റിങ്ങലിലും പരിസരപ്രദേശങ്ങളിലുമായി അനധികൃത മദ്യവിൽപന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് മുദ്രയില്ലാത്ത വിദേശമദ്യം പിടിച്ചെടുത്തതിനെ തുടർന്നാണ് മദ്യമോഷണം കണ്ടെത്തിയത്.
ഈ വെയർഹൗസിൽനിന്നു മദ്യം മോഷണം പോകുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്തും സമാനസംഭവങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ സംഭവത്തിൽ വെയർഹൗസിന്റെ പൂട്ട് പൊളിക്കുകയോ മറ്റ് ഏതെങ്കിലും വിധത്തിൽ മോഷണശ്രമമോ ഇതുവരെയും കണ്ടെത്തിയിട്ടില്ല. വെയർഹൗസ് മാനേജർക്കു പുറമേ, മദ്യം സൂക്ഷിക്കുന്നതിന്റെ താക്കോൽ ഉള്ളത് എക്സൈസ് അധികൃതരുടെ കൈയിലാണ്. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാകും മോഷണം നടത്തിയിട്ടുണ്ടാവുകയെന്നാണ് പ്രാഥമിക നിഗമനം.
Content Highlights:theft in attingal bevco warehouse


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..