പ്രതീകാത്മക ചിത്രം. ഇൻസെറ്റിൽ അറസ്റ്റിലായ ശ്രീജിത്ത്
പാലാ: അടച്ചിട്ടുപോയശേഷം പിന്നീടെത്തി തുറന്നപ്പോള്‍ കടയ്ക്കുള്ളില്‍ പതുങ്ങിയിരുന്ന മോഷ്ടാവിനെ കടയുടമ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിച്ചു. തിങ്കളാഴ്ച രാത്രി 11-ന് പാലാ സ്റ്റേഡിയം ജങ്ഷനിലെ ബിഗ്ബസാര്‍ പച്ചക്കറിക്കടയിലാണ് സംഭവം. തലപ്പലം കാനാട്ട് ശ്രീജിത്ത് (37) ആണ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. രാത്രി പത്തിന് കടയടയ്ക്കാന്‍ ഒരുങ്ങവേ കടയുടമയുടെ കണ്ണുവെട്ടിച്ച് തന്ത്രത്തില്‍ കടയ്ക്കുള്ളില്‍ കയറിയ ശ്രീജിത്ത് സവാളച്ചാക്കിന്റെ മറവില്‍ ഒളിച്ചിരുന്നു. കടയുടമ കടയടച്ച് തന്റെ ഉടമസ്ഥതയിലുള്ള ടൗണിലെ മറ്റൊരു കടയിലേക്ക് പോയി.ആ കടയും പൂട്ടി അവിടെനിന്ന് ചില സാധനങ്ങള്‍ ആദ്യത്തെ കടയില്‍െവയ്ക്കാനായി വീണ്ടും തുറന്നപ്പോഴാണ് മോഷ്ടാവ് കടയ്ക്കുള്ളില്‍ നില്‍ക്കുന്നത് കണ്ടത്. ഇയാളെ തടഞ്ഞുവെച്ചശേഷം പാലാ പോലീസില്‍ വിവരമറിയിച്ചു.
പാലാ സി.ഐ. കെ.പി. ടോംസണ്‍, എസ്.ഐ.മാരായ എം.ഡി. അഭിലാഷ്, സാബു വര്‍ഗീസ് എന്നവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ പോലീസ് സംഘം ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തു. ഒരു മോഷണക്കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളുടെ പേരില്‍ കോട്ടയം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണക്കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..