മദ്യവുമായി വരുമ്പോള്‍ തര്‍ക്കം; മണ്ണാര്‍ക്കാട്ട് മോഷണക്കേസ് പ്രതിയെ കൊന്നത് ബംഗാള്‍ സ്വദേശി


-

മണ്ണാര്‍ക്കാട്: നഗരത്തില്‍ ദുരൂഹസാഹചര്യത്തില്‍ മോഷണക്കേസ് പ്രതി മുഹമ്മദാലി കൊല്ലപ്പെട്ട കേസില്‍ പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍. പശ്ചിമബംഗാള്‍ നാദിയജില്ലയിലെ കുമാര്‍സത്പുര്‍ (മാട്ട്പാറ) റാണാഘാട്ട് പവിത്രന്‍ ദേബ്നാഥിനെയാണ് (36) മണ്ണാര്‍ക്കാട് പോലീസ് ഞായറാഴ്ച അറസ്റ്റുചെയ്തത്. മുഹമ്മദാലിയെ കൊലപ്പെടുത്തിയത് പവിത്രന്‍ ദേബ്‌നാഥാണെന്ന് പോലീസ് പറഞ്ഞു.

15 വര്‍ഷംമുമ്പ് സെന്‍ട്രിങ് പണിക്കായെത്തിയതാണ് പവിത്രന്‍ ദേബ്നാഥ്. സംഭവദിവസം പവിത്രനും സുഹൃത്തായ മുസ്തഫയും മദ്യവുമായി നഗരത്തിലെത്തി. ഇവിടെവെച്ച് മുഹമ്മദാലിയും ചേര്‍ന്ന് മദ്യപിച്ചു. വൈകീട്ട് വീണ്ടും മദ്യപിക്കാനായി പവിത്രന്‍ മുസ്തഫയെ അയാളുടെ വീട്ടില്‍പോയി വിളിച്ചുകൊണ്ടുവന്നു. നഗരത്തിലെ ബാറില്‍നിന്ന് മദ്യം വാങ്ങി. കൃത്യംനടന്ന കെട്ടിടത്തിന് മുകളില്‍ കയറി മദ്യപിച്ചശേഷം മുസ്തഫയും പവിത്രനും താഴെയിറങ്ങി. മുസ്തഫ വീട്ടിലേക്ക് പോയി. തുടര്‍ന്ന് കുപ്പിയില്‍ ബാക്കിയുള്ള മദ്യവുമായി തിരിച്ചുവരികയായിരുന്ന പവിത്രനുമായി മുഹമ്മദാലി പിടിവലിയായി. ഇതിനിടയില്‍ ഇരുവരും താഴെവീണു. തുടര്‍ന്ന് മുഹമ്മദാലിയുടെ തലയില്‍ വെട്ടുകല്ലിട്ട് പ്രതി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിനിടെ കൈയില്‍ പറ്റിയിരുന്ന ചെളിയും വസ്ത്രത്തിലെ രക്തക്കറയുമായി പവിത്രനെ നഗരത്തില്‍ നിന്നുതന്നെ പോലീസ് പിടികൂടുകയായിരുന്നു.

മണ്ണാര്‍ക്കാട് നടമാളികയിലെ റൂറല്‍ ബാങ്കിനുസമീപം നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് അക്കിപ്പാടം പുല്‍ക്കുഴിയില്‍ മുഹമ്മദാലിയെ (താണിക്കല്‍ മുഹമ്മദാലി-60) തലയ്ക്ക് കല്ലുകൊണ്ടുള്ള കുത്തേറ്റ് രക്തംവാര്‍ന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. മണ്ണാര്‍ക്കാട് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എന്‍.കെ. സജീവ്, എസ്.ഐ. അഷറഫ്, ജൂനിയര്‍ എസ്.ഐ. ജിഷില്‍, എ.എസ്.ഐ. അബ്ദുല്‍സലാം, സീനിയര്‍ സി.പി.ഒ.മാരായ പ്രിന്‍സ്, ഷാഫി, റിനീഷ്, വിജയമണി, ജയരാജ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.

Content Highlights: theft case accused killed in mannarkkad, bengal native arrested

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented