കയറിയത് പട്ടാളക്കാരന്റെ വീട്ടില്‍, രാജ്യസ്‌നേഹിയായ കള്ളന് കുറ്റബോധം; മാപ്പെഴുതി സ്ഥലംവിട്ടു


ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു. അവസാനനിമിഷമാണ് മനസിലായത്.

-

കൊച്ചി: ആദ്യം കടകളില്‍ കയറി പണവും രേഖകളും മോഷ്ടിച്ചു, പിന്നീട് ഇതെല്ലാം പരിശോധിക്കാനും ഒത്താല്‍ ഒരു മോഷണവും ആഗ്രഹിച്ച് ഒരു വീട്ടിലും കയറി. പക്ഷേ, കയറിയ വീട് ഒരു പട്ടാളക്കാരന്റേതാണെന്ന് അറിഞ്ഞതോടെ കള്ളന് മനസ്താപം. ഒപ്പം വീട്ടില്‍ക്കയറിയതിന് മാപ്പ് പറയാനും തോന്നി. ഇതോടെ പട്ടാളക്കാരന്റെ വീടിന്റെ ചുമര് നിറയെ മാപ്പപേക്ഷ നിറഞ്ഞു. തൃപ്പുണിത്തുറ തിരുവാങ്കുളത്താണ് മോഷ്ടാവ് മാപ്പ് ചോദിച്ച് മടങ്ങിയത്.

കഴിഞ്ഞദിവസം രാത്രിയാണ് തിരുവാങ്കുളത്തെ അഞ്ച് കടകളില്‍ മോഷണം നടന്നത്. ഇവിടെനിന്ന് പതിനായിരത്തിലേറെ രൂപ നഷ്ടമായി. ശേഷം മോഷ്ടാവ് കയറിയത് പാലത്തിങ്കല്‍ ഐസക്ക് മാണി എന്നയാളുടെ വീട്ടില്‍. ഇവിടെവെച്ച് മോഷണമുതലുകള്‍ പരിശോധിക്കുകയും ഒത്താല്‍ എന്തെങ്കിലും അടിച്ചുമാറ്റുകയുമായിരുന്നു മോഷ്ടാവിന്റെ ലക്ഷ്യം. എന്നാല്‍ വീട്ടിനുള്ളില്‍ ഒരു പട്ടാളക്കാരന്റെ തൊപ്പി കണ്ടതോടെ കള്ളന്റെ മനസുമാറി. കുറ്റബോധവും ഉടലെടുത്തു. വീടിന്റെ ചുമരില്‍ കള്ളന്‍ എഴുതിയത് ഇങ്ങനെ-

'ബൈബിളിലെ ഏഴാമത്തെ കല്പന ഞാന്‍ ലംഘിച്ചു. പക്ഷേ, എന്റെ മുന്നില്‍ നിങ്ങളും നരകത്തില്‍ ഉണ്ടാകും. ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു. അവസാനനിമിഷമാണ് മനസിലായത്. തൊപ്പി കണ്ടപ്പോള്‍. ഓഫീസര്‍ ക്ഷമിക്കണം'

മാപ്പപേക്ഷയ്ക്ക് പുറമെ മോഷണം നടത്തിയ കടയില്‍നിന്ന് എടുത്ത ബാഗ് തിരിച്ചേല്‍പ്പിക്കണമെന്നും കള്ളന്‍ ചുമരില്‍ എഴുതിയിട്ടുണ്ട്. ബാഗില്‍നിന്ന് പണം നഷ്ടമായിട്ടുണ്ടെങ്കിലും പേഴ്‌സും രേഖകളും തിരിച്ചേല്‍പ്പിച്ചു. ഇത് തിരികെ നല്‍കണമെന്നായിരുന്നു കള്ളന്റെ നിര്‍ദേശം.

സംഭവസ്ഥലത്ത് സിസിടിവി ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞദിവസം അത് പണിമുടക്കിയത് പോലീസിന് തിരിച്ചടിയായി. എന്തായാലും മാപ്പ് പറഞ്ഞ് മുങ്ങിയ കള്ളനെ കണ്ടെത്താന്‍ തൃപ്പുണിത്തുറ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Content Highlights: theft at thiruvankulam tripunithura, thief apologises after theft

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


couple

2 min

ഭാര്യ സ്വന്തം സഹോദരിയായിരുന്നു..; വൃക്ക തേടിയുള്ള അന്വേഷണത്തിൽ ഞെട്ടിച്ച് പരിശോധനാ ഫലം

Mar 20, 2023

Most Commented