കടയിലെ മോഷണം ഉടമ വീട്ടിലിരുന്ന് കണ്ടു; മാലിന്യക്കുട്ടയിലൊളിച്ച കള്ളനെ കെട്ടിടം വളഞ്ഞ് പിടികൂടി


അറസ്റ്റിലായ ദാസൻ

തിരൂര്‍: സി.സി.ടി.വി. ഉണ്ടെങ്കിലും രാത്രിയില്‍ മുഖംമറച്ച് കടയില്‍ കയറിയാല്‍ പിടിയിലാകില്ലെന്നു കരുതുന്ന കള്ളന്‍മാര്‍ ശ്രദ്ധിക്കുക. കടയിലെ ദൃശ്യങ്ങള്‍ വീട്ടിലിരുന്നുകാണുന്ന സംവിധാനമുള്ളിടത്താണ് മോഷണമെങ്കില്‍ പണിപാളും.

ശനിയാഴ്ച രാത്രി 12 മണിയോടെ തിരൂര്‍ ബസ്സ്റ്റാന്‍ഡിനടുത്തുള്ള എ വണ്‍ ഫാന്‍സി ഷോപ്പില്‍ മോഷണത്തിനെത്തിയ നെയ്യാറ്റിന്‍കര സ്വദേശി പുത്തന്‍വീട്ടില്‍ ദാസന്‍ (58) ആണ് കടയുടമ പോലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പിടിയിലായത്.

ഉടമ അഡ്വ. ബാസില്‍ തങ്ങളുടെ സന്ദേശം കിട്ടിയ ഉടനെ എസ്.ഐ ജലീല്‍ കറുത്തേടത്ത് സ്റ്റേഷനിലുള്ള പോലീസുകാരെയും നഗരത്തില്‍ അപ്പോഴുണ്ടായിരുന്ന ഓട്ടോക്കാരെയുംകൂട്ടി കടനില്‍ക്കുന്ന കെട്ടിടം വളഞ്ഞു. പോലീസിനെ കണ്ട കള്ളന്‍ കെട്ടിടത്തിലെ മാലിന്യക്കുട്ടയിലൊളിച്ചെങ്കിലും പിടിയിലായി. 1,07,000 രൂപയാണ് കടയുടെ ഷട്ടറിന്റെ പൂട്ടുതകര്‍ത്ത് അകത്തുകടന്ന കള്ളന്‍ മോഷ്ടിച്ചത്. പണം പോലീസ് കണ്ടെടുത്തു.

എറണാകുളം, കണ്ണൂര്‍, പാലക്കാട്, കാസര്‍കോട്, തൃശ്ശൂര്‍, ഇടുക്കി, മലപ്പുറം ജില്ലകളിലായി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് ദാസന്‍.

മൂവാറ്റുപുഴയില്‍ കവര്‍ച്ചയ്ക്കിടെ പിടിയിലായി ജയിലിലായിരുന്നു. ആറുമാസം മുന്‍പ് ജാമ്യത്തിലിറങ്ങിയ പ്രതി കോഴിക്കോട്ടെത്തുകയും അവിടെനിന്ന് തിരൂരിലെത്തുകയുമായിരുന്നു. പ്രതിയെ തിരൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.

Content Highlights: theft at gulf market tirur

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented