യൂസഫ് റാവുത്തർ
പീരുമേട്: ഭൂമി പതിച്ചുനല്‍കാന്‍ വിധവയില്‍നിന്ന് അരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട തഹസില്‍ദാര്‍, അതിനായി ഇരുപതിനായിരം രൂപ വാങ്ങുന്നതിനിടെ പിടിയില്‍. പീരുമേട് എല്‍.എ. (ഭൂപതിവ്) തഹസില്‍ദാര്‍ എരുമേലി ആലപ്ര തടത്തേല്‍ യൂസഫ് റാവുത്തറാ(55)ണ് വിജിലന്‍സ് പിടിയിലായത്.
ഉപ്പുതറ വളകോട് സ്വദേശിനി, തന്റെ പക്കലുള്ള 2.16 ഏക്കര്‍ സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് 2015-ല്‍ അപേക്ഷിച്ചിരുന്നു. സെന്റിന് ഒരുലക്ഷത്തോളം രൂപ കിട്ടുന്ന സ്ഥലമാണെന്നും അരലക്ഷം രൂപ വേണമെന്നും ഈ ഉദ്യോഗസ്ഥന്‍ യുവതിയോട് പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച വേളയില്‍ 1500 രൂപ വാഹനക്കൂലിയായും വാങ്ങി.
50,000 രൂപ തരാനില്ലെന്ന് യുവതി പറഞ്ഞെങ്കിലും, തുക കിട്ടാതെ നടപടികള്‍ പൂര്‍ത്തിയാക്കില്ലെന്ന് ഇയാള്‍ അറിയിച്ചു. പണമുണ്ടാക്കിയിട്ട് തന്നെ വന്നുകണ്ടാല്‍ മതിയെന്നും പറഞ്ഞു. ഇതേത്തുടര്‍ന്ന്, യുവതി ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പി. വി.ആര്‍.രവികുമാറിനെ സമീപിച്ചു. വിജിലന്‍സ് നിര്‍ദേശപ്രകാരം, യുവതി വീണ്ടും തഹസില്‍ദാരെ സമീപിച്ചു. 20,000 രൂപ കൈക്കൂലിയും 10,000 രൂപ ഫീസും നല്‍കണമെന്ന് ഉദ്യോഗസ്ഥന്‍ അറിയിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക്, മഷിപുരട്ടിയ നോട്ടുകള്‍ വാങ്ങുമ്പോള്‍ ഇയാളെ വിജിലന്‍സ് അറസ്റ്റുചെയ്യുകയായിരുന്നു. യൂസഫ് റാവുത്തര്‍ മുമ്പും ഇത്തരം കേസുകളില്‍ ആരോപണവിധേയനായിട്ടുണ്ട്. ഭൂമി ഇടപാടുമായി ചെല്ലുന്നവരില്‍നിന്ന് വന്‍ തുകകള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരില്‍നിന്ന് കിട്ടുന്ന വിവരം. ഇയാളുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള ഭൂമി ഇടപാടുകളില്‍ തുടരന്വേഷണം ഉണ്ടായേക്കും. വിജിലന്‍സ് കിഴക്കന്‍ മേഖല എസ്.പി. വി.ജി. വിനോദ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ഡിവൈ.എസ്.പി. വി.ആര്‍.രവികുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ റിജോ പി.ജോസഫ്, ജെ.രാജീവ്, വിനേഷ് കുമാര്‍, എസ്.ഐ.മാരായ വിന്‍സെന്റ് കെ.മാത്യു, സ്റ്റാന്‍ലി തോമസ്, തുളസീധരക്കുറുപ്പ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..