സാജിദിന്റെ മരണവിവരമറിഞ്ഞ് കടയിലെത്തിയ നാട്ടുകാരും പോലീസും | Photo: Special Arrangement|Mathrubhumi
ആലുവ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വസ്ത്രവ്യാപാര സ്ഥാപന ഉടമ ജീവനൊടുക്കി. ആലുവ റെയില്‍ റോഡിലെ ഹസ്നാസ് ടെക്സ്റ്റല്‍സ് ഉടമ കൊടികുത്തുമല മണ്ണാറവീട്ടില്‍ സാജിദി(49)നെയാണ് സ്ഥാപനത്തിന്റെ മൂന്നാംനിലയിലുള്ള മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
മൂന്നാംനിലയിലെ മുറിയിലേക്ക് പോയ സാജിദിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാരി മുകളിലെത്തി പരിശോധിച്ചപ്പോളാണ് മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയയായിരുന്നു.
ആലുവയില്‍ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന സാജിദിന് കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നുവെന്നാണ് പറയുന്നത്. ലോക്ഡൗണ്‍ കാരണം ഏറെക്കാലം കടയടച്ചിട്ടത് സാമ്പത്തിക ബാധ്യത വര്‍ധിക്കാന്‍ കാരണമായെന്നും പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: textiles shop owner commits suicide in aluva eranakulam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..