ഉദ്ഘാടനത്തിന് പിന്നാലെ വസ്ത്രശാല തീവെച്ച് നശിപ്പിച്ചു; കേസില്‍ ഒരാള്‍ അറസ്റ്റില്‍, മുഖ്യപ്രതി വിദേശത്തേക്ക് മുങ്ങി


നൗഷാദ്

കോഴിക്കോട്: പറമ്പിൽ ബസാറിലെ 'മമ്മാസ് ആൻഡ് പപ്പാസ്' വസ്ത്രശാല ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് ദിവസങ്ങൾക്ക് ശേഷം തീവെച്ചു നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ താമരശ്ശേരി മഞ്ചു ചിക്കൻ സ്റ്റാൾ ഉടമ റഫീക്കിന്റെ അടുത്ത സുഹൃത്തായ താമരശ്ശേരി പണ്ടാരക്കണ്ടിയിൽ നൗഷാദിനെയാണ് മെഡിക്കൽ കോളേജ് സബ്ബ് ഡിവിഷൻ എ.സി.പി മുരളീധരന്റെ നേതൃത്വത്തിൽ ചേവായൂർ ഇൻസ്പെക്ടർ സി.വിജയകുമാരനും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.

ഏപ്രിൽ എട്ടിനാണ് കേസിനാസ്പദമായ സംഭവം. കുരുവട്ടൂർ സ്വദേശിയുടെ പറമ്പിൽ ബസാറിലെ രണ്ടു നിലയുള്ള വസ്ത്രശാല പുലർച്ചെ എത്തിയ സംഘം തീവെച്ച് നശിപ്പിക്കുകയായിരുന്നു. കട പൂർണമായും കത്തിനശിച്ചു. ഏകദേശം ഒന്നരക്കോടി രൂപയുടെ നാശനഷ്ടമാണുണ്ടായത്. സംഭവത്തിൽ കടയുടമയുടെ പരാതിയിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

കേസന്വേഷണം പുരോഗമിക്കവേ കേസിന്റെ ഗൗരവം കണക്കിലെടുത്ത് സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോർജ് സിറ്റി ക്രൈം സ്ക്വാഡിനെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തി വരവെ പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങിയതായി പോലീസ് സംഘത്തിന് വിവരം ലഭിച്ചു. ഉടൻ തമിഴ്നാട്ടിലെ നാമക്കൽ കേന്ദ്രീകരിച്ച് ക്രൈം സ്ക്വാഡ് നടത്തിയ രഹസ്യ അന്വേഷണത്തിൽ നൗഷാദ് കേരളത്തിലേക്ക് തിരികെവന്നതായി സ്ഥിരീകരിക്കുകയും പിന്തുടർന്നെത്തിയ പോലീസ് സംഘം ഇയാളെ താമരശ്ശേരിയിൽനിന്ന് പിടികൂടുകയുമായിരുന്നു. ഒളിവിൽ പോകാനുപയോഗിച്ച ആഡംബര കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും മുഖ്യപ്രതി റഫീക്ക് വിദേശത്തേക്ക് കടന്നതായി സൂചന ലഭിച്ചിട്ടുണ്ട്. മുഖ്യ പ്രതിക്ക് കടയുടമയുടെ ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകളിലെ പ്രശ്നങ്ങളിൽ കടയുടമ ഇടപെട്ടതിന്റെ വിരോധമാണ് കട നശിപ്പിക്കാൻ പ്രേരണയായത്. കടയുടമയുമായി പ്രതിക്ക് യാതൊരു സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നില്ലെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും ബോധ്യമായിട്ടുണ്ട്. റഫീക്ക് കടയും പരിസരവും നിരീക്ഷിച്ച ശേഷം വളരെ ആസൂത്രിതമായാണ് കൃത്യം ചെയ്തിട്ടുള്ളതെന്നും മറ്റു കൂട്ടുപ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും വിദേശത്തുനിന്ന് റഫീക്കിനെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പോലീസ് അറിയിച്ചു. റഫീക്കിനെ വിദേശത്ത് സംരക്ഷിക്കുന്നവരെക്കുറിച്ചും പോലീസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.

അന്വേഷണ സംഘത്തിൽ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമ്മണ്ണ, സുമേഷ് ആറോളി, ചേവായൂർ പോലീസ് സ്റ്റേഷനിലെ എസ്ഐ രവീന്ദ്രൻ, സി.പി.ഒ. സുമേഷ് എന്നിവരാണ് ഉണ്ടായിരുന്നത്. കോവിഡ് പരിശോധനക്ക് ശേഷം ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ നൗഷാദിനെ റിമാൻഡ് ചെയ്തു.

Content Highlights:textile shop set to fire in parambil bazar kozhikode one accused arrested by police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented