ആൽഫ്രഡ് ആനന്ദ്
കൊട്ടിയം : ജി.എസ്.ടി.അടയ്ക്കാന്‍ നല്‍കിയപണം വ്യാജരേഖകള്‍ ഉണ്ടാക്കി തട്ടിയെടുത്ത ടാക്‌സ് പ്രാക്ടീഷണറെ ഇരവിപുരം പോലീസ് പിടികൂടി. പള്ളിത്തോട്ടം അഞ്ജലിനഗര്‍ മേരിഭവനത്തില്‍ ആല്‍ഫ്രഡ് ആനന്ദ് (42) ആണ് അറസ്റ്റിലായത്.
പള്ളിമുക്കിലുള്ള കാറിന്റെ അനുബന്ധസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിനുവേണ്ടി നികുതി അടയ്ക്കാന്‍ നല്‍കിയ പണമാണ് ഇയാള്‍ കവര്‍ന്നത്. പ്രതിമാസം അടയ്‌ക്കേണ്ട ജി.എസ്.ടി.തുക ഉടമ ടാക്‌സ് പ്രാക്ടീഷണറുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കുകയായിരുന്നു.
സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ചെല്ലാന്‍ വ്യാജമായി ഉണ്ടാക്കി ഇയാള്‍ സ്ഥാപന ഉടമയെ പണമടച്ചതായി വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഏഴുലക്ഷത്തോളം രൂപ ഉടമയില്‍നിന്ന് തട്ടിയെടുത്തു. വലിയതുക നികുതി കുടിശ്ശികയായതോടെ അധികൃതര്‍ പണം അടയ്ക്കാന്‍ സ്ഥാപന ഉടമയോടാവശ്യപ്പെട്ടു. അധികൃതരും സ്ഥാപന ഉടമയും നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സ്ഥാപന ഉടമ ഷൈനി നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ വി.വി.അനില്‍കുമാര്‍, എസ്.ഐ.മാരായ ജയേഷ്, അനുരൂപ, ജയകുമാര്‍, സി.പി.ഒ.അഭിജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..