ന്യൂഡല്‍ഹി: ഭാര്യാസഹോദരിയുടെ മുന്നില്‍വെച്ച് തന്നെ ശകാരിച്ചതിന് ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു. ഗാസിയാബാദ് സ്വദേശിനി സാമിനയെയാണ് ഭര്‍ത്താവ് ഫസറുദ്ദീന്‍ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ഡല്‍ഹിയിലെ സംഗംവിഹാറിലായിരുന്നു സംഭവം.
സാമിനയുടെ ചികിത്സയ്ക്കായാണ് ഫസറുദ്ദീനും കുടുംബവും ഡല്‍ഹിയിലെ സഹോദരന്റെ വീട്ടിലെത്തിയത്. കഴിഞ്ഞദിവസം രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിന് ഫസറുദ്ദീനെ ഭാര്യ ശകാരിച്ചിരുന്നു. സഹോദരിയുടെ മുന്നില്‍വെച്ചാണ് സാമിന ഫസറുദ്ദീനെ വഴക്കുപറഞ്ഞത്. പരസ്യമായി ശകാരിച്ചതിന് ഫസറുദ്ദീന്‍ ഭാര്യയോട് കയര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.
അവശനിലയില്‍ കണ്ടെത്തിയ സാമിനയെ ഉടന്‍തന്നെ ബന്ധുക്കള്‍ എയിംസില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കേസില്‍ ഫസറുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Content Highlights: taunted for waking up late man strangles wife to death
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..