താനാളൂർ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയ കുഞ്ഞിപ്പാത്തുമ്മയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനായി പുറത്തെടുക്കുന്നു
താനാളൂർ(മലപ്പുറം): വയോധികയുടെ മരണത്തിൽ ബന്ധുക്കൾ ദുരുഹത ആരോപിച്ചതിനെത്തുടർന്നു മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. താനാളൂർ പരേതനായ അഹമ്മദ്കുട്ടിയുടെ ഭാര്യ പുളിക്കിയത്ത് കുഞ്ഞിപ്പാത്തുമ്മ (85)യുടെ മൃതദേഹമാണ് പുറത്തെടുത്തത്. കഴിഞ്ഞ ഡിസംബർ 30-നാണ് കുഞ്ഞിപ്പാത്തുമ്മ മരിച്ചത്. താനാളൂർ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയ മൃതദേഹം ചൊവ്വാഴ്ച രാവിലെ 10-നാണ് പുറത്തെടുത്തു പരിശോധിച്ചത്.
മക്കളില്ലാത്ത കുഞ്ഞിപ്പാത്തുമ്മ ഭർത്താവിന്റെ മരണശേഷം സഹോദരന്റെ മകനൊപ്പമാണ് കഴിഞ്ഞത്. തന്റെ 46 സെന്റ് ഭൂമി രജിസ്റ്റർചെയ്ത ദിവസം രാത്രിയാണ് കുഞ്ഞിപ്പാത്തുമ്മ മരിച്ചത്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് സഹോദരന്റെ മകനായ സമീർ താനൂർ ഡിവൈ.എസ്.പി. എം.ഐ. ഷാജിക്കു പരാതി നൽകിയത്.
തിരൂർ ആർ.ഡി.ഒയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ ലാൽ ചന്ദിന്റെ സാന്നിധ്യത്തിലായിരുന്നു മൃതദേഹപരിശോധന.
മഞ്ചേരി ജില്ലാ ആശുപത്രി ഫോറൻസിക് സർജൻ ഡോ. ആനന്ദ് നടപടികൾക്കു നേതൃത്വംനൽകി. താനൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്ഥലത്തെത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..