Photo: Twitter.com|TNpolice_cz
തിരുപ്പൂര്‍: മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയുടെ ചരമവാര്‍ഷികം ആചരിച്ചതിന് തമിഴ്‌നാട്ടില്‍ ശിവസേന നേതാവിനെതിരേ കേസെടുത്തു. ശിവസേനയുടെ യുവജന വിഭാഗമായ യുവസേനയുടെ സംസ്ഥാന അധ്യക്ഷന്‍ എ. തിരുമുരുകന്‍ ദിനേശിനെതിരേയാണ് തിരുപ്പൂര്‍ നല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
നവംബര്‍ 15-നാണ് ദിനേശിന്റെ നേതൃത്വത്തില്‍ ഗോഡ്‌സെയുടെ ചരവാര്‍ഷികം ആചരിച്ചത്. രാക്കിപാളയത്തെ പാര്‍ട്ടി ഓഫീസിലായിരുന്നു ചടങ്ങുകള്‍. ഗോഡ്‌സെയുടെ ചിത്രത്തില്‍ പൂക്കള്‍ അര്‍പ്പിച്ചതടക്കം നടന്ന ചടങ്ങില്‍ പത്തിലേറെ പേര്‍ പങ്കെടുത്തിരുന്നു.
പരിപാടിക്കിടെ ഇവര്‍ തീവ്രവികാരമുണര്‍ത്തുന്ന മുദ്രാവാക്യം വിളിച്ചതായും പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ശിവസേന നേതാവിനെതിരേ കേസെടുത്തതെന്നും പോലീസ് അറിയിച്ചു.
Content Highlights: tamilnadu police booked case against shiv sena leader for observing godse death anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..