
ഇരവിപുരം: ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനംചെയ്ത് മയ്യനാട് സ്വദേശിയില്‍നിന്ന് ആറുലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ ആളെ ചെന്നൈയില്‍നിന്ന് ഇരവിപുരം പോലീസ് അറസ്റ്റുചെയ്തു. ചെന്നൈ അമിഞ്ചികരയ് ഫോര്‍ത്ത് സ്ട്രീറ്റില്‍ പൊന്നിത്തോട്ടത്തില്‍ വിനോദ് (28) ആണ് അറസ്റ്റിലായത്.
തട്ടിപ്പുനടത്തുന്നതിന് ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 2017 ഏപ്രില്‍ മൂന്നിന് മയ്യനാട് വലിയവിള എം.എന്‍.ആര്‍.എ.-488, പുത്തന്‍വയലില്‍ വിഷ്ണുവില്‍നിന്നാണ് ഇയാള്‍ ആറുലക്ഷം രൂപ തട്ടിയെടുത്തത്. ഓസ്‌ട്രേലിയയില്‍ ജോലി വാഗ്ദാനംചെയ്ത് ഒന്നരലക്ഷം രൂപ വാങ്ങിയശേഷം കാര്യം നടക്കാതെവന്നപ്പോള്‍ കാനഡയിലേക്ക് വിസയും ജോലിയും വാഗ്ദാനംചെയ്ത് രണ്ടുതവണയായി നാലരലക്ഷം രൂപകൂടി വാങ്ങുകയായിരുന്നു. പിന്നീട് ഇയാള്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങി.
വിഷ്ണുവിന്റെ പരാതിയില്‍ കേസെടുത്ത ഇരവിപുരം പോലീസ് ചെന്നൈയില്‍ ക്യാമ്പ് ചെയ്താണ് പ്രതിയെ പിടികൂടിയത്. ഇയാളുടെപേരില്‍ തമിഴ്‌നാട്ടില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇരവിപുരം എസ്.എച്ച്.ഒ. വിനോദ്, എസ്.ഐ.മാരായ അനീഷ്, ബിനോദ്കുമാര്‍, ദീപു, ഷെമീര്‍, സൂരജ്, ജി.എസ്.ഐ.മാരായ വിനോദ്, അജിത്, സി.പി.ഒ.മാരായ ദീപു, സാബിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Content Highlights: Tamil Nadu native arrested for Job fraud
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..