300-ലേറെ യുവതികള്‍; അശ്ലീലരംഗങ്ങളുടെ ഓഡിഷന്‍ സംവിധായകനൊപ്പം; ദേശീയ അവാര്‍ഡിനെന്ന് വാദം


ജയജ്യോതി വിരുദനഗര്‍ സ്വദേശിയും ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയുമാണ്. സേലത്തെ ലോ കോളേജില്‍ നിയമപഠനത്തിന് ചേരാനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് യുവതി നഗരത്തില്‍ എത്തിയത്.

അറസ്റ്റിലായ ജയജ്യോതിയും വേൽസത്തിരനും | Screengrab: Youtube.com/ Sun News

ചെന്നൈ: സേലത്ത് അറസ്റ്റിലായ സംവിധായകന്‍ നിരവധി യുവതികളെ ചൂഷണത്തിനിരയാക്കിയതായി പോലീസ്. ഏകദേശം മുന്നൂറിലേറെ യുവതികളാണ് സംവിധായകനായ വേല്‍സത്തിരന്റെ അതിക്രമത്തിന് ഇരയായതെന്നും ഇവരുടെയെല്ലാം അശ്ലീലവീഡിയോകളും ചിത്രങ്ങളും ഇയാള്‍ പകര്‍ത്തിയിരുന്നതായും പോലീസ് പറഞ്ഞു.

സിനിമാ സംവിധായകനാണെന്ന് അവകാശപ്പെടുന്ന വേല്‍സത്തിരനെ ദിവസങ്ങള്‍ക്ക് മുമ്പാണ് സേലം സൂരമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായിയും സഹസംവിധായകയുമായ ജയജ്യോതിയും പോലീസിന്റെ പിടിയിലായിരുന്നു. ഇവരുടെ അതിക്രമത്തിന് ഇരയായ യുവതി നല്‍കിയ പരാതിയിലായിരുന്നു പോലീസ് നടപടി.

സൂരമംഗലത്തെ എസ്.ബി.ഐ. ഓഫീസേഴ്‌സ് കോളനിയിലാണ് വേല്‍സത്തിരന്റെ 'ഗ്ലോബല്‍ ക്രിയേഷന്‍സ്' എന്ന സിനിമാ കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. 'നോ' എന്ന പേരില്‍ താന്‍ സിനിമ നിര്‍മിക്കുന്നുണ്ടെന്നും ഇതിനുവേണ്ടി നടിമാരെ ആവശ്യമുണ്ടെന്നും അറിയിച്ചാണ് ഇയാള്‍ സിനിമാമോഹമുള്ള യുവതികളെ വശീകരിച്ചിരുന്നത്. തുടര്‍ന്ന് ഓഡിഷന് വിളിപ്പിക്കുന്ന യുവതികളെ കൊണ്ട് ഇയാള്‍ക്കൊപ്പം അടുത്തിടപഴകുന്ന സീനുകളും മറ്റും അഭിനയിപ്പിക്കും. അശ്ലീലരംഗങ്ങളും അഭിനയിക്കാന്‍ ആവശ്യപ്പെടും. ദേശീയ പുരസ്‌കാരം ലക്ഷ്യമിട്ടുള്ള സിനിമയാണിതെന്നും അതിനാലാണ് ഇത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതെന്നുമാണ് ഇയാള്‍ നല്‍കിയിരുന്ന വിശദീകരണം. പിന്നീട് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് യുവതികളെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ചൂഷണം ചെയ്യുന്നതുമായിരുന്നു പ്രതികളുടെ രീതിയെന്നും പോലീസ് പറഞ്ഞു.

സംഭവത്തില്‍ ആദ്യം പരാതി നല്‍കിയ യുവതിയും സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമായി പ്രതികളെ ആദ്യം സമീപിച്ചിരുന്നു. എന്നാല്‍ 30,000 രൂപ നല്‍കിയാല്‍ സിനിമയില്‍ അവസരം നല്‍കാമെന്നായിരുന്നു ഇവരുടെ മറുപടി. യുവതി പണം നല്‍കാന്‍ വിസമ്മതിച്ചതോടെ തങ്ങളുടെ ഓഫീസില്‍ ജോലി നല്‍കാമെന്നും വാഗ്ദാനം ചെയ്തു. ഈ വാഗ്ദാനം സ്വീകരിച്ച യുവതി മൂന്നുമാസത്തോളം ഇവരുടെ ഓഫീസില്‍ ജോലിചെയ്തു. ഇതിനിടെ യുവതിയെ നിര്‍ബന്ധിച്ച് അശ്ലീലരംഗങ്ങള്‍ അഭിനയിപ്പിക്കുകയും ചെയ്തു. പിന്നീട് ജോലി വിട്ടതോടെ യുവതി വേല്‍സത്തിരനോട് മൂന്നുമാസത്തെ ശമ്പളം ആവശ്യപ്പെട്ടു. ഇതിനിടെയാണ് തന്റേത് അടക്കം നിരവധി യുവതികളുടെ അശ്ലീലവീഡിയോകള്‍ ഓഫീസില്‍ സൂക്ഷിച്ചിരുന്നതായി യുവതി കണ്ടെത്തിയത്. ഇതോടെ യുവതി പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

വേല്‍സത്തിരനും ജയജ്യോതിയും കൂടാതെ ഇവരുടെ മാനേജര്‍മാരെന്ന് വിശേഷിപ്പിക്കുന്ന രണ്ടുപേര്‍ കൂടി കേസില്‍ പ്രതികളാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഒളിവില്‍പോയ ഇരുവര്‍ക്കുമായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

പിടിയിലായ ജയജ്യോതി വിരുദനഗര്‍ സ്വദേശിയും ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ് ബിരുദധാരിയുമാണ്. സേലത്തെ ലോ കോളേജില്‍ നിയമപഠനത്തിന് ചേരാനായി കഴിഞ്ഞ ഫെബ്രുവരിയിലാണ് യുവതി നഗരത്തില്‍ എത്തിയത്. അഡ്മിഷന്‍ അടക്കമുള്ള കാര്യങ്ങള്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വേല്‍സത്തിരന്‍ ജയജ്യോതിയെ ഒപ്പംകൂട്ടിയത്. തുടര്‍ന്ന് സിനിമാകമ്പനിയില്‍ ജോലിയും നല്‍കി. ഓഡിഷനെത്തുന്ന യുവതികളെ അശ്ലീലരംഗങ്ങള്‍ അഭിനയിക്കാന്‍ പരിശീലിപ്പിക്കുകയായിരുന്നു ജയജ്യോതിയുടെ പ്രധാനജോലി. യുവതികളെ ഇതിനായി നിര്‍ബന്ധിച്ചതും പിന്നീട് പരാതി ഇല്ലാതിരിക്കാന്‍ ഭീഷണിപ്പെടുത്തുന്നതും ജയജ്യോതി തന്നെയായിരുന്നു.

അതിനിടെ, ഒരു പരാതിക്കാരിയുടെ അമ്മയുമായി വേല്‍സത്തിരന്‍ സംസാരിക്കുന്ന ചില ഓഡിയോ ക്ലിപ്പുകളും പുറത്തുവന്നിട്ടുണ്ടെന്ന് ദി ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്തു. മകളെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി അവരെ താന്‍ കെട്ടിപ്പിടിക്കുമെന്നും ചുംബിക്കുമെന്നും ദേഹത്ത് സ്പര്‍ശിക്കുമെന്നുമാണ് ഇയാള്‍ അമ്മയോട് പറയുന്നത്. ഇതിനെല്ലാം മകള്‍ തയ്യാറാണെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള പരിശീലനം തുടരാന്‍ ഇയാള്‍ യുവതിയുടെ അമ്മയുടെ അനുവാദം തേടുന്നതും സംഭാഷണത്തിലുണ്ട്.

ഇരുവര്‍ക്കുമെതിരേ നിലവില്‍ 12 പരാതികളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇവരില്‍നിന്നെല്ലാം പോലീസ് മൊഴിയെടുത്തുവരികയാണ്. ചൂഷണത്തിന് ഇരയായവര്‍ യാതൊരു മടിയും കൂടാതെ പരാതി നല്‍കാന്‍ മുന്നോട്ടുവരണമെന്നും പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.

മുഖ്യപ്രതിയായ വേല്‍സത്തിരനെ കഴിഞ്ഞദിവസം ആറുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജയജ്യോതിയുടെ മൂന്നുദിവസത്തെ കസ്റ്റഡിയും കോടതി അനുവദിച്ചിട്ടുണ്ട്. പ്രതികളില്‍നിന്ന് മൊബൈല്‍ഫോണുകളും ലാപ്‌ടോപ്പുകളും ഹാര്‍ഡ് ഡിസ്‌ക്കുകളും അടക്കം പോലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതില്‍നിന്നെല്ലാം പരമാവധി തെളിവുകള്‍ ശേഖരിച്ച് പ്രതികളെ വിശദമായി ചോദ്യംചെയ്യുമെന്നും പോലീസ് അറിയിച്ചു.

Content Highlights: tamil movie dircetor vel sathriyan and assistant jayajyothi arrested for sexually exploiting girls


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021

Most Commented