ഫൈസല്‍ ഫരീദിനായി അന്വേഷണം ദുബായിലേക്ക്; കുരുക്ക് മുറുക്കി എന്‍.ഐ.എ.


Sandeep Nair, Sarith, Swapna Suresh

കൊച്ചി: സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെ മൂന്നാംപ്രതിയാക്കി എൻ.ഐ.എ. കോടതിയിൽ എഫ്.ഐ.ആർ. നൽകിയതോടെ അന്വേഷണം ദുബായിലേക്ക്. ഫൈസൽ ഫരീദിനു വേണ്ടിയാണ് സ്വർണം കടത്തിയതെന്ന സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതിചേർത്തിരിക്കുന്നത്. കസ്റ്റംസ് എടുത്ത കേസിൽ ഫൈസൽ ഫരീദ് പ്രതിപ്പട്ടികയിലുണ്ടായിരുന്നില്ല.

ഫൈസലാണ് കോൺസുലേറ്റിന്റെ പേരിൽ ബാഗേജ് അയച്ചതെന്ന് സരിത്ത് കസ്റ്റംസിനു മൊഴിനൽകിയിരുന്നു. തിരുവനന്തപുരം വിമാനത്താവളംവഴി ആറുമാസത്തിനകംവന്ന നയതന്ത്ര ബാഗേജുകൾ ഏറ്റുവാങ്ങിയത് സരിത്തായിരുന്നു. ഇത്തരം ബാഗേജുകൾ ഏറ്റുവാങ്ങാൻ വരുന്നവർ കോൺസുലേറ്റ് വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് ചട്ടം. എന്നാൽ, ചില ബാഗേജുകൾ വരുമ്പോൾ സരിത്ത് സ്വന്തം കാറിലാണ് വന്നിരുന്നത്. ഈ കാറിൽ വരുമ്പോൾ ബാഗേജ് ഏറ്റുവാങ്ങിയശേഷം സരിത്ത് പേരൂർക്കട ഭാഗത്തേക്കാണ് ആദ്യം പോകാറുള്ളത്. അവിടെവെച്ച് ബാഗേജിലെ സ്വർണം ഫൈസലിന്റെ ആളുകളെത്തി ഏറ്റുവാങ്ങുകയാണെന്നാണ് എൻ.ഐ.എ.യുടെ നിഗമനം.

കൊച്ചി സ്വദേശിയായ ഫൈസൽ യു.എ.ഇ.യിലെ കസ്റ്റംസ് ഫോർവേഡിങ് ഏജന്റിന്റെ കീഴിൽ ജോലിചെയ്യുന്ന ജീവനക്കാരനെ സ്വാധീനിച്ച് നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്തിന് വഴിയൊരുക്കിയെന്നാണു കരുതുന്നത്.

എൻ.ഐ.എ. പഴയ എൻ.ഐ.എ. അല്ല...

കഴിഞ്ഞവർഷത്തെ നിയമഭേദഗതിയിലൂടെ കൂടുതൽ കരുത്താർജിച്ച ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അതിനുശേഷം അന്വേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കേസുകളിലൊന്നാകും തിരുവനന്തപുരം സ്വർണക്കടത്ത്.

മുമ്പ് ഇന്ത്യയ്ക്കകത്തെ കേസുകൾ മാത്രമേ എൻ.ഐ.എ.യ്ക്ക് അന്വേഷിക്കാൻ സാധിച്ചിരുന്നുള്ളൂ. ഇപ്പോൾ അന്താരാഷ്ട്ര ഉടമ്പടികളും മറ്റുരാജ്യങ്ങളിലെ ആഭ്യന്തര നിയമങ്ങളും പാലിച്ചുകൊണ്ട് വിദേശരാജ്യത്തും അന്വേഷണം നടത്താം. തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ ഒരുപക്ഷേ ഈ അധികാരം എൻ.ഐ.എ.യ്ക്ക് ഗുണം ചെയ്തേക്കും. മനുഷ്യക്കടത്ത്, കള്ളനോട്ട്, നിയമവിരുദ്ധ ആയുധനിർമാണവും വിൽപ്പനയും, സൈബർ ഭീകരവാദം, സ്ഫോടകവസ്തു നിയമം എന്നിവപ്രകാരമുള്ള കേസുകളും ഇപ്പോൾ എൻ.ഐ.എ.യ്ക്ക് അന്വേഷിക്കാം.

മുംബൈ ഭീകരാക്രമണത്തിനുശേഷം 2008-ലാണ് എൻ.ഐ.എ. രൂപവത്‌കരിച്ചത്. അന്നത്തെ നിയമപ്രകാരം രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, ഐക്യം, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, അന്താരാഷ്ട്ര ഉടമ്പടി പ്രകാരമുള്ള കുറ്റകൃത്യങ്ങൾ, കരാറുകൾ, ഐക്യരാഷ്ട്രസഭയുടെയും അതിന്റെ ഏജൻസികളുടെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും പ്രമേയങ്ങൾ എന്നിവയ്ക്കെതിരായി പ്രവർത്തിക്കൽ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണമായിരുന്നു എൻ.ഐ.എ.യുടെ പരിധിയിലുള്ളത്. ആണവോർജ നിയമം, നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമം (യു.എ.പി.എ.), ഹൈജാക്കിങ് വിരുദ്ധ നിയമം തുടങ്ങിയവ പ്രകാരമുള്ള കേസുകളിലായിരുന്നു അധികാരം.

2019-ൽ എൻ.ഐ.എ. നിയമം ഭേദഗതി ചെയ്താണ് മോദി സർക്കാർ കൂടുതൽ അധികാരങ്ങൾ നൽകിയത്. എൻ.ഐ.എ.യ്ക്ക് കൂടുതൽ അധികാരം നൽകിയത് ചോദ്യംചെയ്ത് ഛത്തീസ്ഗഢ് സർക്കാർ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ സുപ്രീംകോടതിയിൽ തീർപ്പുകാത്തുകിടക്കുകയാണെന്നത് ശ്രദ്ധേയമാണ്. എൻ.ഐ.എ. നിയമഭേദഗതി ചോദ്യംചെയ്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജനറൽ സെക്രട്ടറി എം. ഉമ്മറിന്റെ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസയച്ചിരുന്നു.

Content Highlights:swapna suresh gold smuggling case nia investigation

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented