
കോഴിക്കോട്ട് ജി.എസ്.ടി. ബില്‍ ശരിയാക്കിക്കൊടുക്കുന്ന സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്ന ജംഷീദ് 2019-ഓഗസ്റ്റ് 29-ന് ആണ് പൂക്കാട് ഒരു കടയില്‍ ജോലിയുടെ ഭാഗമായി പോയതിന് ശേഷം രാത്രി എട്ടു മണിയോടെ തീവണ്ടി തട്ടി മരിച്ച നിലയില്‍ പൂക്കാട് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയെന്ന് പറഞ്ഞ പോലീസ് അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതാണെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു. മാതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കിയതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്. ഹരിദാസനെ കേസ് പുനരന്വേഷിക്കാന്‍ ഡി.ജി.പി. ചുമതലപ്പെടുത്തി. അന്വേഷണം ഏറ്റെടുത്ത ഡിവൈ.എസ്.പി. കഴിഞ്ഞ ദിവസം സംഭവസ്ഥലം സന്ദര്‍ശിച്ചു.
മരണം സംഭവിച്ച സമയം പൂക്കാട് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്ന് റെയില്‍വേ ട്രാക്ക് അന്വേഷിച്ച ചെറുപ്പക്കാരന്റെ സി.സി.ടി.വി. ദൃശ്യവും ശേഖരിച്ചിട്ടുണ്ട്. ജംഷീദുമായി നിരന്തരം ബന്ധപ്പെട്ടുവെന്ന് ബന്ധുക്കള്‍ പറയുന്ന ആളുകളെ കുറിച്ച് അന്വേഷിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. വലിയ തുക ജംഷീദിന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് ആരുടെ അക്കൗണ്ടിലേക്ക് പോയി എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..