മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്: ദുരൂഹതയെന്ന് പോലീസ്, കുമരകത്ത് നടന്നതെന്ത്‌?


Shaji
കുമരകം: ഇല്ലിക്കല്‍ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നെയ്യാറ്റിന്‍കര തേരുവിള പുത്തന്‍വീട്ടില്‍ ഷാജി (37)യുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ടില്‍ മുങ്ങിമരണമെന്നാണങ്കിലും സംഭവത്തില്‍ ദുരൂഹത സംശയിച്ച് കുമരകം പോലീസ് അന്വേഷണം തുടങ്ങി.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ഷാജിയുടെ മൃതദേഹം സമീപവാസികളായ ഇതരസംസ്ഥാന തൊഴിലാളികള്‍ കണ്ടത്. രാത്രിയായതിനാല്‍ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കരയ്ക്കെടുത്തത്. തിങ്കളാഴ്ച എസ്.ഐ. രജന്‍കുമാറിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എസ്.ഐ. ഉല്ലാസ്, പോലീസ് ഓഫീസര്‍മാരായ പി.ടി. പ്രദീപ്കുമാര്‍, ജോണി ജോസഫ് എന്നിവര്‍ ചേര്‍ന്ന് മൃതദേഹം കരയ്‌ക്കെടുത്തു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ചേരിക്കല്‍ ഗവ. എല്‍.പി. സ്‌കൂളിലെ ഹിന്ദി അധ്യാപിക സവിതയാണ് ഭാര്യ. മക്കള്‍: മീനു, അച്ചു.

ദുരൂഹത ഇങ്ങനെ

ഇല്ലിക്കല്‍ തോട്ടില്‍ കിടന്ന ഷാജിയുടെ ഇടതുകാലിന്റെ ഭൂരിഭാഗവും കരയില്‍ ആയിരുന്നു. ഇടതുനെറ്റിയില്‍ പുരികത്തോട് ചേര്‍ന്ന് മുറിവുണ്ട്. ഷാജിക്കൊപ്പം മറ്റുചിലര്‍കൂടി ഉണ്ടായിരുന്നെന്ന നാട്ടുകാരുടെ അഭിപ്രായങ്ങളും സംശയത്തിന് സാധ്യതയേറി. ഷാജിയുടെ സൃഹൃത്തുക്കളില്‍ ചിലരെ ചോദ്യം ചെയ്തുവരുകയാണെന്ന് കുമരകം പോലീസ് പറഞ്ഞു.

Content Highlights: Suspicious death in Kumarakam, Police starts probe

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented