മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത റിയ ചക്രവർത്തിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നു | Photo: twitter.com|ANI
മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അന്വേഷണം ബോളിവുഡിലേക്കും. സുശാന്തിന്റെ സുഹൃത്തും നടിയുമായ റിയ ചക്രവർത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ബോളിവുഡിലെ കൂടുതൽ താരങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.
റിയ ചക്രവർത്തി, സഹോദരൻ ഷോവിക്ക് എന്നിവരുടെ മൊഴിയനുസരിച്ച് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) ബോളിവുഡിലെ പ്രമുഖരായ 25 പേരുടെ പട്ടിക തയ്യാറാക്കിയെന്നാണ് റിപ്പോർട്ട്. മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന താരങ്ങളാണിവർ. വൈകാതെ തന്നെ 25 പേരെയും എൻ.സി.ബി. ചോദ്യംചെയ്യലിനായി വിളിപ്പിക്കും.
കേസിൽ നേരത്തെ അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരും ബോളിവുഡ് താരങ്ങളുമായുള്ള ബന്ധം എൻ.സി.ബി.ക്ക് വ്യക്തമായിരുന്നു. ഇത് തെളിയിക്കുന്ന ഒട്ടേറെ ഡിജിറ്റൽ തെളിവുകളാണ് അന്വേഷണസംഘം പ്രതികളിൽനിന്ന് പിടിച്ചെടുത്തത്. റിയ ചക്രവർത്തിയെ ചോദ്യംചെയ്തതോടെ കൂടുതൽ താരങ്ങളെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചെന്നാണ് റിപ്പോർട്ട്.
മൂന്ന് ദിവസം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് എൻ.സി.ബി. റിയ ചക്രവർത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് ദിവസവും നടിയെ ചോദ്യംചെയ്ത് വിട്ടയച്ചെങ്കിലും മൂന്നാംദിവസം തെളിവുകളെല്ലാം ഉറപ്പിച്ച് അറസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. സുശാന്തിന് സഹോദരൻ വഴി മയക്കുമരുന്ന് എത്തിച്ചുനൽകിയിരുന്നതായും മയക്കുമരുന്ന് സംഘത്തിലെ ചിലരുമായി ബന്ധമുണ്ടായിരുന്നതായും റിയ ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു.
Content Highlights:sushant singh rajput death drug case after rhea chakraborty arrest ncb prepares bollywood celebrities list
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..