അധ്യാപകന്റെ ആത്മഹത്യ: മര്‍ദിച്ച രണ്ടുപേര്‍ പിടിയില്‍, കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ്


1 min read
Read later
Print
Share

പിടിയിലായ മുജീബ് റഹ്മാൻ, നിസാമുദ്ദീൻ

വേങ്ങര: വലിയോറ ചിനയ്ക്കല്‍ കുറുക ഗവ. ഹൈസ്‌കൂളിലെ അധ്യാപകനും ചിത്രകാരനുമായ സുരേഷ് ചാലിയത്ത് മരിക്കാനിടയായ സംഭവത്തില്‍ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി രണ്ടുപേര്‍ അറസ്റ്റില്‍.

വലിയോറ പുത്തനങ്ങാടി കോരംകുളങ്ങര നിസാമുദ്ദീന്‍ (39), കോരംകുളങ്ങര മുജീബ് റഹ്മാന്‍ (44) എന്നിവരെയാണ് വേങ്ങര പോലീസ് അറസ്റ്റു ചെയ്തത്.

അധ്യാപകന്‍ സമൂഹമാധ്യമത്തിലൂടെ കുട്ടിയുടെ രക്ഷിതാവുമായി സല്ലപിച്ചു എന്നാരോപിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഇവരുള്‍പ്പെടെയുള്ള സംഘം അധ്യാപകനെ വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി മര്‍ദിച്ചു എന്നതായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം ഇവര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ടായിരുന്നില്ല.

വിദ്യാലയത്തില്‍ ഓണ്‍ലൈന്‍ക്ലാസ് എടുക്കുന്നതിനിടെ അധ്യാപകനെ വിളിച്ചുവരുത്തി പി.ടി.എ. പ്രസിഡന്റിന്റെ അടുത്തേക്ക് എന്നപേരില്‍ വാഹനത്തില്‍ കൊണ്ടുപോകുകയും മര്‍ദിച്ച് അവശനാക്കിയ അധ്യാപകനെ തിരിച്ച് വീട്ടില്‍ക്കൊണ്ടുവന്ന് വിടുകയുമായിരുന്നു. ഇതിനിടെ അധ്യാപകന്റെ മൊബൈല്‍ഫോണ്‍ ഇവര്‍ പിടിച്ചെടുത്തതായും ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതിലുണ്ടായ മാനസികവിഷമത്തിലാണ് അധ്യാപകനായ സുരേഷ് ആത്മഹത്യചെയ്തതെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും വേങ്ങര പോലീസ് പറഞ്ഞു.പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വേങ്ങര എസ്.എച്ച്.ഒ. പി. മുഹമ്മദ് ഹനീഫ, എസ്.ഐ. ഉണ്ണികൃഷ്ണന്‍, എ.എസ്.ഐമാരായ സത്യപ്രസാദ്, അശോകന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amboori rakhi murder case

4 min

മിസ്ഡ്‌കോള്‍ പ്രണയം, രഹസ്യമായി താലിചാര്‍ത്തി; മൃതദേഹം നഗ്നമായ നിലയില്‍, ഉപ്പ് വിതറി കുഴിച്ചിട്ടു

Jun 7, 2023


sessy xavier

2 min

പിടികിട്ടാപ്പുള്ളി, പോലീസിനെ വെട്ടിച്ച് 21 മാസം; വ്യാജ അഭിഭാഷക ഒളിവില്‍ കഴിഞ്ഞത് നേപ്പാളില്‍?

Apr 25, 2023


ripper jayanandan

2 min

'കൊലപാതകങ്ങളില്‍ ഹരംപിടിച്ച കൊടുംകുറ്റവാളി, സ്ത്രീകളെകൊന്ന് ലൈംഗികമായി ഉപയോഗിക്കുക പതിവ്'

Dec 28, 2021

Most Commented