File Photo. AFP
ഖാര്‍ത്തൂം: സുഡാന് പ്രധാനമന്ത്രി അബ്ദുള്ള ഹംദോക്കിന് നേരേ വധശ്രമം. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരേ തലസ്ഥാന നഗരമായ ഖാര്ത്തൂമില്വെച്ച് ബോംബാക്രമണമുണ്ടായി. പ്രധാനമന്ത്രി സുരക്ഷിതനാണെന്നും അദ്ദേഹത്തെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയതായും സുഡാനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോകുന്നതിനിടെയായിരുന്നു ബോംബാക്രമണമുണ്ടായത്. സ്ഫോടനത്തില്‍ വാഹനവ്യൂഹത്തിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ ഭാഗികമായി തകര്‍ന്നു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുതിര്‍ന്ന സാമ്പത്തിക വിദഗ്ധനായ അബ്ദുള്ള ഹംദോക്ക് കഴിഞ്ഞ ഓഗസ്റ്റിലാണ് സുഡാനിലെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. ജനാധിപത്യവാദികളുടെ നിരന്തരമായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് മുപ്പതുവര്‍ഷത്തോളം സുഡാനിലെ ഏകാധിപതിയായിരുന്ന ഒമര്‍ അല്‍ ബാഷിറിനെ സൈന്യം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. എന്നാല്‍ അതിനുശേഷം ഭരണം സൈന്യം ഏറ്റെടുത്തതോടെ വീണ്ടും പ്രതിഷേധങ്ങളുണ്ടായി.
ഇതിനുപിന്നാലെയാണ് സൈനികരില്‍നിന്നും പൗരന്മാരില്നിന്നും തിരഞ്ഞെടുത്ത ഒരു പരമാധികാരസമിതി ഭരണം ഏറ്റെടുത്തത്. സൈന്യത്തിനും പൗരന്മാരുടെ പ്രതിനിധികള്‍ക്കും തുല്യപ്രാധാന്യമുള്ള ഈ സമിതിയാണ് സാമ്പത്തിക വിദഗ്ധനായ അബ്ദുള്ള ഹംദോക്കിനെ പ്രധാനമന്ത്രിയായി നിയമിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും നേരിടുന്ന വേളയിലായിരുന്നു അബ്ദുള്ള ഹംദോക്ക് പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്.
Content Highlights: sudan prime minister survives assassination attempt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..