നിഥിന
കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാർഥി നിഥിനയെ കൊലപ്പെടുത്താനായി കാത്തുനിൽക്കുകയായിരുന്നു പ്രതി അഭിഷേക്. അഭിഷേക് പരീക്ഷ പാതിക്ക് നിര്‍ത്തി പെണ്‍കുട്ടിയെ കാത്തുനില്‍ക്കുകയായിരുന്നുവെന്ന് ഇരുവര്‍ക്കുമൊപ്പം പരീക്ഷ എഴുതിയ സഹപാഠി ആദം പറഞ്ഞു. ഇരുവരും ഒരു ഹാളിലായിരുന്നു പരീക്ഷ എഴുതിയത്.
നിഥിനയും അഭിഷേകും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും ആദം പറഞ്ഞു. ക്ലാസില്‍ എല്ലാവരും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നു. കോളേജില്‍ വെച്ച് വഴക്കൊന്നും ഉണ്ടായിട്ടില്ല. അഭിഷേക് അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും സഹപാഠി പറഞ്ഞു.
പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പെണ്‍കുട്ടിയെ മരത്തിന് ചുവട്ടില്‍ ആണ്‍കുട്ടി കാത്തിരിക്കുകയായിരുന്നുവെന്ന് കോളേജ് പ്രിന്‍സിപ്പൽ ഫാ ജയിംസ് മംഗലത്ത് പറഞ്ഞു. പെണ്‍കുട്ടിയെ പേനാക്കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. പിന്നാലെ പോയ കുട്ടികളാണ് സംഭവം കണ്ടത്.
കോളേജ് ഓഫീസില്‍ വിവരം ലഭിച്ചതിനേ തുടര്‍ന്ന് ആശുപതിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഇതിന് മുമ്പ് യാതൊരു പ്രശ്‌നവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടുപ്പമുണ്ടെന്ന പറയുന്നുവെങ്കിലും ഇത് സംബന്ധിച്ച് വിവരങ്ങള്‍ ഇല്ലായിരുന്നുവെന്നും പ്രിന്‍സിപ്പൽ പറഞ്ഞു.
കൊലയ്ക്കുശേഷം പിടിയിലായ പ്രതിക്ക് യാതൊരു ഭാവദേദവും ഉണ്ടായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോളാണ് (22) പാലാ സെന്റ് തോമസ് കോളേജില്‍വെച്ച് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം. കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
Content Highlights: Student hacked to death at Pala, Kottayam Advertisement


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..